Breaking News

Trending right now:
Description
 
May 09, 2015

ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ഇരുപതുകാരിയായ വാരി ബ്‌ളാക്കും

image ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ എംപിയായി എസ്‌എന്‍പിയുടെ തീപ്പൊരിയായ ഇരുപതുകാരി വാരി ബ്ലാക്‌ ഇനി അറിയപ്പെടും. മൂന്നൂറു വര്‍ഷത്തിനുശേഷം ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ ഇതാദ്യമായാണ്‌ ഇത്ര ചെറുപ്പമുള്ള ഒരു എംപിയെ സ്വന്തമാക്കുന്നത്‌. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ അവസാനവര്‍ഷം രാഷ്ട്രതന്ത്ര വിദ്യാര്‍ഥിനിയാണ്‌ വാരി ബ്ലാക്‌. 1667-ല്‍ പതിമൂന്നാം വയസില്‍ പാര്‍ലമെന്റ്‌ അംഗമായ ക്രിസ്റ്റഫര്‍ മോന്‍കിന്റെ വഴിയേ നടന്നുകയറുകയായിരുന്നു വാരി ബ്ലാക്കും. സ്‌കോട്ടിഷ്‌ നാഷണലിസ്‌റ്റ്‌ പാര്‍ട്ടിയുടെ ഡഗ്‌ളസ്‌ അലക്‌സാണ്ടര്‍ എന്ന വന്‍തോക്കിനെയാണ്‌ വാരിബ്ലാക്‌ പരാജയപ്പെടുത്തിയത്‌. അതും ആറായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. സ്‌കോട്‌ലന്‍ഡിലെ പെയ്‌സ്ലി, റെന്‍ ഫ്രുഷൈന്‍ സൗത്തിലാണ്‌ വാരി മത്സരിച്ചത്‌.