Breaking News

Trending right now:
Description
 
May 08, 2015

ശ്രീവിദ്യയുടെ വില്‍പത്രത്തില്‍ തിരിമറി; ഗണേഷിനെതിരെ അന്വേഷണം

image
തിരുവനന്തപുരം: അന്തരിച്ച നടി ശ്രിവിദ്യയുടെ വില്‍പത്രത്തില്‍ തിരിമറി നടത്തിയെന്ന ആരോപണത്തില്‍ കെ ബി ഗണേഷ്‌ കുമാറിനെതിരെ അന്വേഷണം. ലോകയുക്തയാണ്‌ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്‌. പൊതുതാല്‌പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്‌ അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായി ശ്രിവിദ്യയുടെ സഹോദരന്‍ ശങ്കര്‍റാമിന്റെ മൊഴി ഈ മാസം 28ന്‌ രേഖപ്പെടുത്തും. വില്‍പത്രപ്രകാരം ശ്രിവിദ്യയുടെ സഹോദരനും പരിചാരകര്‍ക്കും ലഭിക്കേണ്ട സ്വത്ത്‌ ഗണേഷ്‌ തട്ടിയെടുത്തെന്നാണ്‌ ആരോപണം.