Breaking News

Trending right now:
Description
 
May 08, 2015

എംഎംഎഫ്‌ കപ്പ്‌ സൂര്യ ക്രിക്കറ്റ്‌ ക്ലബ്ബിന്‌

Jose M George
image മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷനും ചില്ലി ബൗളും ഒരുക്കിയ `മെല്‍ബണ്‍ കപ്പ്‌ 2015' സൂര്യ ക്രിക്കറ്റ്‌ ക്ലബ്ബ്‌ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ പന്ത്രണ്ടോളം ടീമുകള്‍ മാറ്റുരച്ചു.

ഫ്രാങ്ക്‌സ്റ്റണ്‍ വോര്‍ലാന്‍ഡ്‌ റിസര്‍വ്‌ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങള്‍ക്ക്‌ കോ-ഓര്‍ഡിനേറ്റര്‍ എബിന്‍ ജോബോയി, എംഎംഎഫ്‌ ചെയര്‍പേഴ്‌സണും സ്ഥാപകനുമായ ഡോ. ഷാജി വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

സമ്മാനദാന ചടങ്ങില്‍ ശ്രേയസ്‌ കെ. ശ്രീധര്‍ സ്വാഗതം പറഞ്ഞു. മെല്‍ബണ്‍ ഫെഡറേഷനെകുറിച്ച്‌ എംഎംഎഫ്‌ വൈസ്‌ പ്രസിഡന്റ്‌ വിഷ്‌ണു പ്രഭാകറും എംഎംഎഫ്‌ കപ്പ്‌ 2015 നെക്കുറിച്ച്‌ കോ-ഓര്‍ഡിനേറ്റര്‍ എബിന്‍ ജോബോയിയും സംസാരിച്ചു. എംഎംഎഫ്‌ ചെയര്‍പേഴ്‌സണ്‍ ഡോ. ഷാജി വര്‍ഗീസ്‌ ഒന്നാം സമ്മാനമായ 5001 ഡോളര്‍ സൂര്യ ക്രിക്കറ്റ്‌ ക്ലബ്ബിനു സമ്മാനിച്ചു. റണ്ണര്‍ അപ്പായ എംഡിയു ക്രിക്കറ്റ്‌ ക്ലബ്ബിന്‌ രണ്ടാം സമ്മാനമായ 2001 ഡോളര്‍ ലഭിച്ചു. മികച്ച ബാറ്റ്‌സ്‌മാനായി സൂര്യയിലെ വില്ലി വിന്‍സെന്റും മികച്ച ബൗളറായി എംഡിയുവിലെ സന്ദീപ്‌ കുമാറും മികച്ച വിക്കറ്റ്‌ കീപ്പറായി വര്‍ഗീസ്‌ തോമസും തെരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റിയംഗങ്ങളായ ശ്രേയസ്‌ കെ. ശ്രീധര്‍, ആന്റണി പടയാറ്റില്‍, പി.വി. ബബീഷ്‌, ജയ്‌സണ്‍ മറ്റപ്പള്ളി, ക്ലീറ്റസ്‌, ബിന്നി, ബിനീഷ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മെല്‍ബണിലെ ഹോട്ടല്‍ വ്യവസായരംഗത്തെ മലയാളി സാന്നിധ്യമായ ചില്ലി ബൗള്‍, വിന്‍ഡാലൂ പാലസ്‌, വേണാട്‌ കാറ്ററിംഗ്‌ തുടങ്ങിയവരായിരുന്നു മെല്‍ബണ്‍ കപ്പിലെ പ്രായോജകര്‍.