Breaking News

Trending right now:
Description
 
May 08, 2015

ഹീമോഫീലിയ രോഗികള്‍ക്ക്‌ മരുന്നുകള്‍ സൗജന്യം

image ഹീമോഫീലിയ രോഗികള്‍ക്ക്‌ മരുന്നുകള്‍ പൂര്‍ണമായും സൗജന്യമായി നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രിസഭ ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടുണ്ട്‌. കാരുണ്യ ബനവലന്റ്‌ ഫണ്ടിന്റെ മാര്‍ഗനിര്‍ദേശം അംഗീകരിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള എല്ലാ പ്രധാന ആശുപത്രികളിലും ഈ പദ്ധതിയില്‍വരുന്ന രോഗികള്‍ക്ക്‌ ചികിത്സാ സൗകര്യവും ഒരുക്കും. ഫാക്ടര്‍ 8, ഫാക്ടര്‍ 9, ഫീബ, ഫാക്ടര്‍ 7 എ എന്നീ മരുന്നുകളാണ്‌ ആജീവനാന്തം കാരുണ്യ ബനവലന്റ്‌ ഫണ്ടില്‍നിന്നു സൗജന്യമായി നല്‍കുകയെന്നു മുഖ്യമന്ത്രി പറഞ്ഞു. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ രോഗികള്‍ക്കും ഇതു ലഭിക്കും. നിശ്ചിത തുകയ്‌ക്കുള്ള മരുന്നേ ഒരുവര്‍ഷം നല്‍കൂ എന്ന പരിധി ഇവര്‍ക്ക്‌ ബാധകമാവില്ല.