Breaking News

Trending right now:
Description
 
May 07, 2015

ബിജു മേനോന്‍ വെള്ളി മൂങ്ങയില്‍ നിന്നു വെള്ളിക്കടുവയിലേയ്‌ക്ക്‌

image
വെള്ളിമൂങ്ങ എന്ന ഹിറ്റു സിനിമയക്കു ശേഷം ബിജു മേനോന്‍ നായകനാകുന്ന മറ്റൊരു ചിത്രം എത്തുന്നു. ചിത്രത്തിന്റെ പേര്‌ വെള്ളിക്കടുവ.  മായ മോഹിനിയുടെ നിര്‍മ്മാതാവ്‌ ജോസ്‌ തോമസാണ്‌ ഈ ചിത്രവും ഒരുക്കുന്നത്‌.
തൃശൂരിലെ പ്രമുഖ ജൂവലറി ബിസിനസുകാരന്റെ ഡ്രൈവരും വിശ്വസ്‌തനുമായ റിനി ഐപ്പ്‌ മാട്ടുമേല്‍ എന്നയാളുടെ വേഷമാണ്‌ ബിജു മേനോന്‌. തനി തൃശൂര്‍ ഭാഷയിലാണ്‌ ബിജു ഇതില്‍ തിളങ്ങുക.
തിരക്കഥ ബാബു ജനാര്‍ദ്ധനന്റെയാണ്‌. സിനിമ ഹാസ്യമാണെങ്കിലും സിനിമ കൈകാര്യം ചെയ്യുന്ന വിഷയം വളരെ ആഴത്തിലുള്ളവയാണെന്നു തിരക്കഥാ കൃത്തു പറഞ്ഞു. രണ്ടു നായികമാരാണ്‌ ബിജുവിന്‌ ഈ ചിത്രത്തില്‍ ഉള്ളത്‌. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംങ്ങ്‌ ആരംഭിക്കും.