Breaking News

Trending right now:
Description
 
Dec 11, 2012

ഇദിഹാദ്‌ കിംഗ്‌ ഫിഷറിന്റെ ഓഹരികള്‍ വാങ്ങും

image കടക്കെണിയില്‍പ്പെട്ടു സര്‍വീസ്‌ നിര്‍ത്തിവെച്ചിരിക്കുന്ന കിംഗ്‌ ഫിഷര്‍ എയര്‍ലൈന്‍സിന്റെ 48 ശതമാനം ഓഹരികള്‍ ഗള്‍ഫിലെ പ്രമുഖ വിമാനകമ്പനിയായ ഇദിഹാദ്‌ എയര്‍വെയ്‌സ്‌ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. 3000 കോടിയിലധികം രൂപാ ചിലവഴിച്ചാണ്‌ ഇദിഹാദ്‌ ഓഹരികള്‍ വാങ്ങുന്നത്‌. ഡിസംബര്‍ 18 -നു ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 

ഡിസംബറില്‍ 30 ശതമാനം ഓഹരികള്‍ ഇദിഹാദ്‌ വാങ്ങുമെന്നാണ്‌ മാധ്യമ റിപ്പോര്‍ട്ട്‌. തുടര്‍ന്ന്‌ 2013 ഓഗസ്റ്റില്‍ 18 ശതമാനം ഓഹരികള്‍ കൂടി വാങ്ങും. അതേസമയം ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ഇരുകമ്പനികളും തയാറായിട്ടില്ല. കഴിഞ്ഞ രണ്ടു മാസങ്ങളായി മദ്യരാജാവ്‌ വിജയ്‌ മല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്‌ ഫിഷര്‍ എയര്‍ലൈന്‍സ്‌ സര്‍വീസ്‌ നിര്‍ത്തിവെച്ചിരിക്കുകയാണ്‌.