Breaking News

Trending right now:
Description
 
May 07, 2015

മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ട്രാവല്‍ വിഭാഗം ഇനി ട്രാവല്‍ജാംഗോ എന്ന പുതിയ ബ്രാന്‍ഡ്‌ പേരില്‍

image ഇന്ത്യയിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പായ മുത്തൂറ്റിന്റെ ട്രാവല്‍ വിഭാഗം ട്രാവല്‍ ജാംഗോ എന്നു പേര്‌ മാറ്റി. മുത്തൂററ്‌ ട്രാവല്‍മാര്‍ട്ട്‌ എന്നായിരുന്നു നേരത്തെയുള്ള പേര്‌. എയര്‍ടിക്കറ്റ്‌, വിസ, ട്രാവല്‍ പായ്‌ക്കേജ്‌, ട്രാവല്‍ ഇന്‍ഷ്വറന്‍സ്‌, ഹോട്ടല്‍ ബുക്കിംഗ്‌, ബസ്‌ ടിക്കറ്റ്‌ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ ട്രാവല്‍ജാംഗോ കൈകാര്യം ചെയ്യും. ഇന്ത്യയെങ്ങുമുള്ള 4300-ലധികം ശാഖകള്‍ അടക്കമുള്ള വിപുലമായ ശൃംഖല ഉപയോഗിച്ചായിരിക്കും സേവനങ്ങള്‍ ലഭ്യമാക്കുക.

അയാട്ട അംഗീകരിച്ച ട്രാവല്‍ ഏജന്‍സിയാണ്‌ ട്രാവല്‍ജാംഗോ. പ്രമുഖ ദേശീയ, അന്തര്‍ദേശീയ കൂട്ടുകെട്ടുകള്‍ വഴി എക്‌സ്‌ക്ലൂസീവ്‌ എയര്‍ലൈന്‍ ക്വോട്ട ട്രാവല്‍ജാംഗോയ്‌ക്കുണ്ട്‌. മുത്തൂറ്റ്‌ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ്‌ ഫിനാന്‍സില്‍നിന്നും ഉപയോക്താക്കള്‍ക്ക്‌ യാത്രാസേവനങ്ങള്‍ സ്വന്തമാക്കാം. യാത്രാ തീയതിയിലെ മാറ്റം, കാന്‍സലേഷന്‍, പൂര്‍ണമായും സേവനസജ്ജമായ കോള്‍ സെന്റര്‍ എന്നീ സേവനങ്ങളും ലഭ്യമാണ്‌.

മുത്തൂറ്റ്‌ ഫിനാന്‍സിന്റെ ട്രാവല്‍ ഡെസ്‌ക്ക്‌ മികച്ച യാത്രാസേവനങ്ങളും ഡീലുകളും ഉറപ്പുനല്‌കും. കുറഞ്ഞ സമയത്തിനുള്ളില്‍ ബുക്കിംഗ്‌ നടത്തുന്നതിനും ഇതുവഴി കഴിയും. യാത്രയ്‌ക്ക്‌ ആവശ്യമായ നിര്‍ദ്ദേശങ്ങളും യാത്രക്കാരുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും നല്‌കാന്‍ കഴിയുന്ന സര്‍വസജ്ജമായ കോള്‍ സെന്ററും ടോള്‍ ഫ്രീ നമ്പരും എല്ലാത്തരം സേവനങ്ങള്‍ക്കും പിന്തുണയേകും. ഇന്ത്യയിലെ എല്ലാ ഭാഷകളിലും സേവനം നല്‌കാന്‍ സജ്ജമായ ഏക ട്രാവല്‍ ഏജന്റാണ്‌ ട്രാവല്‍ജാംഗോ.

ഇന്ത്യയില്‍ നഗരങ്ങളിലും അര്‍ദ്ധനഗരങ്ങളിലും ഗ്രാമീണ മേഖലകളിലും ട്രാവല്‍ജാംഗോയുടെ സേവനം ലഭ്യമാകും. ഏറ്റവും അടുത്തുള്ള മുത്തൂറ്റ്‌ ഫിനാന്‍സ്‌ ശാഖയിലെത്തുകയോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1800 3000 1007 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുകയോ www.traveljango.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുകയോ ചെയ്‌ത്‌ സേവനങ്ങള്‍ സ്വന്തമാക്കാം