Breaking News

Trending right now:
Description
 
May 07, 2015

തൈറോയ്ഡ് പ്രശ്നം

Dr Amrutha Baveesh
image
തൈറോയ്ഡ് പ്രശ്നം എന്ന് പലരും പറയുന്നത് കേട്ടിട്ടില്ലേ. എന്താണീ രോഗം എന്നറിയേണ്ടെ? 

കഴുത്തിന്ഠെ മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ശലഭാകൃതിയിലുള്ള ഒരു ചെറു ഗ്രന്ഥിയാണിത്. ചെറുതാണെങ്കിലും ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം ഇതു സ്വാധീനിക്കുന്നുണ്ട്. വളര്‍ച്ച, ശരീര താപനിയന്ത്രണം, കൊളസ്ട്രോള്‍ ഉപാപചയം, ഹൃദയം,മസ്തിഷ്കം ചര്‍മം തുടങ്ങിയവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയേ തീരു. ശരീരത്തിന് ഊര്‍ജവും ഉന്മേഷവും നല്‍കാനും ഇത് അത്യാവശ്യമാണ്. 

രണ്ടു ഹോര്‍മോണുകളാണ ഗ്രന്ഥി ഉത്പാദിപ്പിക്കുന്നത്.
*T3
*T4
ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന അയഡിന്‍ ഉപയോഗിച്ചാണ് ഗ്രന്ഥി ഈ ഹോര്‍മോണുകളെ ഉത്പാദിപ്പിക്കുന്നത്.
ഈ ഗ്രന്ഥി ശരീരത്തിനു ആവശ്യമായ അളവില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കും. പക്ഷേ പല കാരണങ്ങള്‍കൊണ്ടും ഉത്പാദനത്തിന്ഠെ താളം തെറ്റും, ചിലപ്പോള്‍ കൂടും, അല്ലെങ്കില്‍ കുറയും. കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്. ഇത് ശരീരത്തിനെ ദോഷകരമായി ബാധിക്കും.

ഹൈപ്പോതൈറോയ്ഡിസം

ഹോര്‍മോണ്‍ ഉത്പാദനം കുറയുന്ന അവസ്ഥയാണിത്. ഇതു കാരണം ശരീരത്തിന്ഠെ സന്തുലിതാവസ്ഥ തകരാറിലാകും. ഏറ്റവും കൂടുതലായി കാണപ്പെടുന്ന തൈറോയ്ഡ് പ്രശ്നമാണിത്, പ്രത്യേകിച്ചും സ്ത്രീകളില്‍.

കാരണം

തൈറോയ്ഡൈറ്റിസ്- ശരീരത്തിലെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥ.
*റേഡിയേഷന്‍ ചികിത്സ.
*ചില കുഞ്ഞുങ്ങളില്‍ ജനിക്കുമ്പോഴെ തൈറൊയിഡ് ഹോര്‍മോണ്‍ കുറവായിരിക്കും
*തൈറോയിഡ് ഗ്രന്ഥി നീക്കം ചെയ്യല്‍ എന്നിവയൊക്കെ കാരണമകാം.

ലക്ഷണം

*പെട്ടന്ന് ഭാരം കൂടുക
*കിതപ്പ് 
*കടുത്ത മുടികൊഴിച്ചല്‍
*ക്രമം തെറ്റിയ ആര്‍ത്തവം, കൂടിയ രക്തസ്രാവം
*സന്ധികളിലും പേശികളിലും വേദന, തളര്‍ച്ച, ആലസ്യം
*തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ.
*വിഷാദം, ഉത്കണ്ഠ


ചികിത്സ

ഈ അവസ്ഥയില്‍ കൃത്രിമ ഹോര്‍മോണ്‍ മരുന്നായി നല്‍കും. ഇതാണ് പ്രധാന ചികിത്സ. സ്വാഭാവികമായി ശരീരത്തില്‍ ഉത്പാദിക്കേണ്ടിയിരുന്ന ഹോര്‍മോണ്‍ പുറത്തു നിന്നു കൊടുക്കുന്നു എന്നെയുള്ളു അതിനാല്‍ ഈ ചികിത്സയേ പേടിക്കേണ്ട ആവശ്യമില്ല. 

പാര്‍ശ്വഫലങ്ങള്‍ ഇല്ല. പക്ഷെ ഭൂരിപക്ഷം ഇത് ജീവിത കാലം മുഴുവനും കഴിക്കേണ്ടതായിരിക്കും. കാരണം ഈ രോഗം അജീവനാന്തം നീണ്ടുനില്‍ക്കും. 

വളരെ കുറച്ചുപേരില്‍ ഹൈപോതൈറോയ്ഡിസം തനിയെ മാറും അപ്പോ ചികിത്സ നിര്‍ത്താം.

ശരീരത്തിലെ ഹോര്‍മൊണ്‍ സന്തുലനത്തിന് മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്