Breaking News

Trending right now:
Description
 
May 07, 2015

സല്‍മാന്‍ ഖാന്‌ ബോളിവുഡിന്റെ പിന്തുണ; പട്ടിയെപ്പോലെ കിടന്നുറങ്ങിയാല്‍ പട്ടിയെപ്പോലെ ചാകും!

image മദ്യപിച്ച്‌ വാഹനമോടിച്ച്‌ റോഡരുകില്‍ കിടന്നുറങ്ങിയവരുടെ മേല്‍ കയറ്റി ഒരാളുടെ മരണത്തിന്‌ ഇടയാക്കിയ കേസില്‍ ബോളിവുഡ്‌ സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ട വിവരം പുറത്തുവന്നതോടെ ബോളിവുഡിലെ പ്രമുഖര്‍ അദ്ദേഹത്തിനു പിന്തുണയുമായി എത്തി. അതോടൊപ്പം സല്‍മാന്റെ ആരാധകരും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്‌. പലയിടങ്ങളിലും വായ്‌ മൂടിക്കെട്ടിയും മറ്റും സര്‍മാന്റെ ആരാധകര്‍ പ്രകടനം നടത്തി. അതേസമയം ബോളിവുഡില്‍നിന്നു പിന്തുണച്ചവരില്‍ ചിലര്‍ ട്വീറ്റ്‌ ചെയതത്‌ വിവാദം ഉണ്ടാക്കുകയും ചെയ്‌തു. റോഡ്‌ പാവപ്പെട്ടവരുടെ അച്ഛന്റെ വകയല്ല എന്നു തുടങ്ങി പട്ടിയെ പോലെ കിടന്നുറങ്ങിയാല്‍ പട്ടിയെപ്പോലെ മരിക്കുമെന്നുവരെയുള്ള പ്രയോഗങ്ങളും പുറത്തുവന്നുകഴിഞ്ഞു. ഈ പരാമര്‍ശം ഏറെ വിവാദം ഉണ്ടാക്കുകയും ചെയ്‌തു. ഗായകന്‍ അഭിജിത്‌ ഭട്ടാചാര്യയാണ്‌ ഇങ്ങനെ ട്വീറ്റ്‌ ചെയ്‌തത്‌. ഫുട്‌പാത്തില്‍ കിടന്നുറങ്ങുന്നത്‌ ആത്മഹത്യപോലുള്ള കുറ്റകൃത്യമാണെന്നും മറ്റൊരു ട്വിറ്റില്‍ അഭിജിത്ത്‌ പറയുന്നുണ്ട്‌. അഭിജിത്തിന്റെ വിവാദ പരാമര്‍ശത്തില്‍ ബോളിവുഡില്‍നിന്നുതന്നെയാണ്‌ ആദ്യം പ്രതിഷേധമുയര്‍ന്നത്‌. നടി സോനാക്ഷി സിന്‍ഹയാണ്‌ പരാമര്‍ശത്തിനെതിരെ ആദ്യം രംഗത്തുവന്നത്‌. തെറ്റായ അഭിപ്രായപ്രകടനങ്ങളില്‍ താന്‍ പിന്തുണയ്‌ക്കില്ലെന്ന്‌ അഭിജിത്തിന്‌ സോനാക്ഷി തുറന്നുപറയുകയും ചെയ്‌തു. ഇത്തരം ട്വീറ്റുകള്‍ തന്നെ ടാഗ്‌ ചെയ്യരുതെന്ന്‌ താക്കീത്‌ ചെയ്‌തു. ആഭരണ ഡിസൈനര്‍ ഫറാഖാനും റോഡില്‍ കിടന്നുറങ്ങിയവരെയും സര്‍ക്കാരിനെയും വിമര്‍ശിച്ച്‌ ട്വീറ്റ്‌ ചെയ്‌തതും വിവാദമായി. അര്‍ജുന്‍ കപൂര്‍, ആലിയഭട്ട്‌, റിഷി കപൂര്‍, ദിയ മിര്‍സ, ആയുഷ്‌മാന്‍ ഖുറാന തുടങ്ങിയ ഒട്ടേറെപ്പേരും സല്‍മാന്‍ ഖാന്‌ പിന്തുണയുമായി രംഗത്തുണ്ട്‌.