Breaking News

Trending right now:
Description
 
May 06, 2015

കാറിടിച്ച്‌ ഒരാളുടെ മരണം: നടന്‍ സല്‍മാന്‍ഖാന്‍ കുറ്റക്കാരനാണെന്നു കോടതി

image കാറിടിച്ച്‌ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക്‌ പരുക്കേല്‍ക്കുകയും ചെയ്‌ത കേസില്‍ ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്നു മുംബൈ സെഷന്‍സ്‌ കോടതി കണ്ടെത്തി. അപകടസമയത്തു സല്‍മാന്‍ മദ്യലഹരിയിലായിരുന്നുവെന്നും സല്‍മാന്‍ ഖാനാണു വാഹനമോടിച്ചിരുന്നതെന്നും കോടതി നിരീക്ഷിച്ചു. സല്‍മാനെതിരേ പ്രോസിക്യൂഷന്‍ ആരോപിച്ച എട്ടു കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി പറഞ്ഞു. വിധി പറയുംവരെ സല്‍മാനെ കസ്റ്റഡിയില്‍ വയ്‌ക്കാനും കോടതി ഉത്തരവിട്ടു. സല്‍മാന്റെ അംഗരക്ഷകനായിരുന്ന പൊലീസ്‌ കോണ്‍സ്റ്റബിള്‍ പാട്ടിലിന്റെ മൊഴിണു കേസില്‍ നിര്‍ണായകമായത്‌. സല്‍മാന്‍ മദ്യപിച്ചിരുന്നെന്നും സല്‍മാനാണു വാഹനമോടിച്ചിരുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മൊഴി. കേസില്‍ ഇയാളൊഴികെ മറ്റെല്ലാ സാക്ഷികളും കൂറുമാറിയിരുന്നു. 2002 സെപ്‌റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. മുംബൈയിലെ ബാന്ദ്രയില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്കാണ്‌ കാര്‍ ഓടിച്ചുകയറ്റിയത്‌. സംഭവം നടന്നു എട്ടുമണിക്കൂറിനു ശേഷമാണു സല്‍മാന്‍ ഖാന്‍ കീഴടങ്ങിയത്‌. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണു സല്‍മാനെതിരേ കേസെടുത്തിരിക്കുന്നത്‌. നിരവധി കാരണങ്ങളാല്‍ കഴിഞ്ഞ 13 വര്‍ഷമായി കേസ്‌ നീണ്ടു പോവുകയായിരുന്നു.