Breaking News

Trending right now:
Description
 
May 06, 2015

സംവിധായകന്‍ മണിരത്‌നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

image പ്രശസ്‌ത സംവിധായകന്‍ മണിരത്‌നത്തെ നെഞ്ചുവേദനയെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ്‌ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 2004-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മണിരത്‌നം ചികിത്സ തേടിയിരുന്നു. എന്നാല്‍, സ്ഥിരമായി നടത്തുന്ന വൈദ്യപരിശോധനയ്‌ക്കുവേണ്ടിയാണ്‌ ആശുപത്രിയി്‌ല്‍ പ്രവേശിപ്പിച്ചതെന്നാണ്‌ അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ നല്‍കുന്ന വിവരം. മണിരത്‌നത്തിന്റെ കുടുംബം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. അടുത്തിടെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്‌ത ഓകെ കണ്‍മണി എന്ന ചിത്രം സൂപ്പര്‍ഹിറ്റായി മുന്നേറുകയാണ്‌. ഓകെ കണ്‍മണി നൂറുകോടി ക്ലബിലേക്ക്‌ ഇടം പിടിക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.