Breaking News

Trending right now:
Description
 
May 05, 2015

മുത്തൂറ്റ്‌ ഹോംഫിന്‍ ഭവന വായ്‌പ പലിശനിരക്ക്‌ കുറച്ചു

image മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഭവനവായ്‌പാ വിഭാഗമായ മുത്തൂറ്റ്‌ ഹോംഫിന്‍ പലിശനിരക്ക്‌ 10.20 ല്‍ നിന്നും 9.90 ശതമാനമായി കുറച്ചു. ഒരു ലക്ഷം മുതല്‍ 5 കോടി രൂപ വരെയുള്ള ഭവനവായ്‌പകള്‍ 30 വര്‍ഷം വരെയുള്ള വായ്‌പാ കാലാവധിയോടെയാണ്‌ മുത്തൂറ്റ്‌ ഹോംഫിന്‍ നല്‍കുന്നത്‌.

ഡിമിനിഷിംഗ്‌ ബാലന്‍സ്‌ അധിഷ്‌ഠിതമായി ഇഎംഐ അടയ്‌ക്കാനാവുന്ന സൗകര്യവും മുത്തൂറ്റ്‌ ഒരുക്കുന്നു. 29 ഏപ്രില്‍ മുതലാണ്‌ പുതിയ പലിശനിരക്ക്‌ നിലവില്‍ വരുക. മെയ്‌ 16 നുള്ളില്‍ ലഭിക്കുന്ന വായ്‌പ അപേക്ഷകള്‍ക്ക്‌ പ്രോസസ്സിംഗ്‌ ചാര്‍ജില്‍ 50% ഇളവു നല്‍കുന്ന മുത്തൂറ്റ്‌ ഹോംഫിന്‍ ലോഞ്ച്‌ ഓഫര്‍ പദ്ധതിയും നിലവിലുണ്ട്‌