Breaking News

Trending right now:
Description
 
May 05, 2015

ടയോട്ട കിര്‍ലോസ്‌കര്‍ കാംറി വിപണിയില്‍

image ടയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) പുതിയ കാംറി ഹൈബ്രിഡും കാംറി ഗാസോലിനും വിപണിയിലിറക്കി. താരതമ്യങ്ങളില്ലാത്ത ആഡംബരമാണ്‌ പുതിയ കാംറിയുടെ പ്രത്യേകത. പുതിയ എക്‌സ്റ്റീരിയറും നൂതനവും ആകര്‍ഷകവുമായ രൂപവുമായി ആഡംബരപൂര്‍ണവുമായ സെഡാനാണ്‌ പുതിയ കാംറി.

ടയോട്ട ഹൈബ്രിഡ്‌ സിനര്‍ജി ഡ്രൈവ്‌ പവര്‍ട്രെയിനാണ്‌ കാംറി ഹൈബ്രിഡിന്റേത്‌. 2.5 ലിറ്റര്‍ അറ്റ്‌കിന്‍സണ്‍ സൈക്കിള്‍ ഫോര്‍-സിലിണ്ടര്‍ ഗാസോലിന്‍ എന്‍ജിനും ഹൈ ടോര്‍ക്ക്‌ ഇലക്‌ട്രിക്‌ മോട്ടോറും ചേര്‍ന്ന്‌ പൂര്‍ണമായും ഹൈബ്രിഡായ പവര്‍ട്രെയിനാണ്‌ പുതിയ കാംറി ഹൈബ്രിഡിന്റേത്‌.

എന്‍ജിനും മോട്ടോറും ചേര്‍ന്ന്‌ 204 പിഎസ്‌ പവര്‍ ഔട്ട്‌പുട്ടാണ്‌ പുതിയ കാംറി ഹൈബ്രിഡിന്‌ നല്‌കുന്നത്‌. ലിറ്ററിന്‌ 19.16 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയും നല്‍കുന്നു. ഒരു കിലോമീറ്റര്‍ ഡ്രൈവിങിന്‌ 22.8 ജിഎം കാര്‍ബണ്‍ ഡയോക്‌സൈഡ്‌ എമിഷന്‍ മാത്രമുള്ള എന്‍ജിനാണ്‌ ഇവയ്‌ക്ക്‌. സമാന എന്‍ജിന്‍ വലിപ്പമുള്ള മറ്റു വാഹനങ്ങളേക്കാള്‍ വളരെ കുറവാണിത്‌. ഇലക്‌ട്രോണിക്കലി കണ്‍ട്രോള്‍ഡ്‌ കണ്ടിന്യൂസ്‌ വേരിയബിള്‍ ട്രാന്‍സ്‌മിഷന്‍ (ഇ-സിവിറ്റി) സൗകര്യവും മികച്ച ഡ്രൈവിംഗ്‌ പ്രകടനവും കുറഞ്ഞ ഇന്ധന ഉപയോഗവുമാണ്‌ പുതിയ കാംറിയുടെ പ്രത്യേകതകള്‍.

ഇലക്‌ട്രിക്‌ വാഹനങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി പൂര്‍ണമായും സ്വയം ചാര്‍ജ്‌ ചെയ്യുന്ന വാഹനമാണ്‌ കാംറി ഹൈബ്രിഡ്‌. വാഹനം വേഗം കുറയ്‌ക്കുമ്പോഴും ബ്രേയ്‌ക്ക്‌ ചെയ്യുമ്പോഴും ഇതിലെ ഇലക്‌ട്രിക്‌ മോട്ടോര്‍ ജനറേറ്റര്‍ ആയി പ്രവര്‍ത്തിക്കുകയും കൈനറ്റിക്‌ ഊര്‍ജ്ജം ഇലക്‌ട്രിക്‌ ഊര്‍ജമാക്കി മാറ്റുകയും ചെയ്യും. റീജനറേറ്റീവ്‌ ബ്രേയ്‌ക്കിംഗ്‌ എന്നാണ്‌ ഇതിന്‌ പേര്‌. ഈ ഊര്‍ജ്ജം കാംറി ഹൈബ്രിഡിന്റെ എച്ച്‌വി ബാറ്ററി പായ്‌ക്കില്‍ ശേഖരിച്ച്‌ പിന്നീട്‌ വാഹനത്തിന്റെ ഊര്‍ജ്ജാവശ്യത്തിനായി ഉപയോഗപ്പെടുത്തുന്നു. 

മൂന്ന്‌ സോണ്‍ കണ്‍ട്രോളുകളോടുകൂടിയ പോളന്‍ ഫില്‍റ്ററും നാനോ വാട്ടര്‍ കോട്ടഡ്‌ അയോണ്‍ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന ആധുനിക എയര്‍ കണ്ടീഷനിംഗ്‌്‌ സംവിധാനമാണ്‌ പുതിയ കാംറിക്ക്‌. കാബിനിലുള്ളവരുടെ ചര്‍മ്മത്തിനും മുടിക്കും സ്‌നിഗ്‌ദ്ധത നല്‍കുകയും കാബിന്‍ ഡിയോഡറൈസ്‌ ചെയ്യുകയും ചെയ്യുമെന്നതാണ്‌ പ്രത്യേകത. 

എട്ടു ഡിഗ്രി വരെ ചെരിക്കാവുന്ന പവര്‍ റിക്ലൈന്‍ പിന്‍സീറ്റുകള്‍, സീറ്റുകള്‍ ചെരിക്കുന്നതിനും പിന്‍ വിന്‍ഡ്‌ഷീല്‍ഡുകളും സണ്‍ഷേയ്‌ഡും ഓഡിയോ സംവിധാനവും എയര്‍കണ്ടീഷനിംഗും നിയന്ത്രിക്കാന്‍ കഴിയുന്ന കണ്‍ട്രോളുകളോടു കൂടിയ റിയര്‍ ആംറെസ്‌റ്റ്‌ എന്നിവ പുതിയ കാംറിയുടെ പ്രത്യേകതകളാണ്‌. ഡ്രൈവ്‌ ചെയ്യുന്നവര്‍ക്കും മുന്‍നിരയിലെ യാത്രക്കാര്‍ക്കും പിന്‍നിരയിലെ യാത്രക്കാര്‍ക്കും ശരിയായ രീതിയില്‍ എയര്‍കണ്ടീഷനിംഗ്‌ ലഭ്യമാക്കുന്നതിനുതകുന്ന മൂന്നു സോണ്‍ എയര്‍ കണ്ടീഷനിംഗ്‌ സംവിധാനവും പുതിയ കാംറിയിലുണ്ട്‌.

ഡാര്‍ക്ക്‌ ബ്രൗണ്‍ മൈക്ക മെറ്റാലിക്‌, ആറ്റിറ്റിയൂഡ്‌ ബ്ലാക്ക്‌, ഗ്രേ മെറ്റാലിക്‌, വൈറ്റ്‌ പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, ട്രൂ ബ്ലൂ മൈക്ക മെറ്റാലിക്‌ (ഹൈബ്രിഡിനു മാത്രം) സില്‍വര്‍ മെറ്റാലിക്‌, ഗ്രേയിഷ്‌ ബ്ലൂ മൈക്ക മെറ്റാലിക്‌ (ഗാസോലിനു മാത്രം) എന്നിങ്ങനെ ഏഴ്‌ നിറങ്ങളിലാണ്‌ പുതിയ കാംറി നിരത്തിലിറങ്ങുന്നത്‌. പുതിയ കാംറി ഹൈബ്രിഡിന്‌ 31.92 ലക്ഷവും പുതിയ കാംറി ഗാസോലിന്‌ 28.80 ലക്ഷവുമാണ്‌ ഡല്‍ഹി എക്‌സ്‌ ഷോറൂം വില.