Breaking News

Trending right now:
Description
 
May 05, 2015

നിറകാഴ്ചയുടെ പുതുപുത്തൻ വിസ്മയവുമായി "ജോയ് ടെലിവിഷൻ നെറ്റ് വർക്ക് " ഉടൻ സംപ്രേഷണം ആരംഭിക്കുന്നു

image
പ്രവാസി സമൂഹത്തിന് സന്തോഷ നിമിഷങ്ങളുടെയും, പുതു പുത്തൻ കാഴ്ചകളുടെയും വസന്തം സമ്മാനിച്ചുകൊണ്ട് അമേരിക്കയിലെ അറ്റലാന്ടയിൽ നിന്നും  "ജോയ്  ടെലിവിഷൻ നെറ്റ് വർക്ക്"  ഉടൻ സംപ്രേഷണം ആരംഭിക്കും. 10 ടെലിവിഷൻ ചാനലുകളും, 8 റേഡിയോ ചാനലുകളും ഉൾപ്പെടെ 18 ചാനലുകലുമായാണ്  "ജോയ്  ടെലിവിഷൻ നെറ്റ് വർക്ക് "  പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തുന്നത്. കുന്നംകുളം സ്വദേശിയും, പുലിക്കോട്ടിൽ കുടുംബാംഗവും, മലങ്കര ഓർത്തോഡോക്സ് സഭാ മാനേജിഗ് അംഗവുമായ പി ഐ ജോയ് ആണ് "ജോയ്  ടെലിവിഷൻ നെറ്റ് വർക്ക് " ഗ്രൂപ്പിന്റെ ചെയർമാൻ.

ഇന്ന് മാർക്കെറ്റിൽ ലഭ്യമാകുന്ന സാധാരണ  അന്റീന ഉപയോഗിച്ച് ജോർജിയ  മുഴുവൻ  പത്ത്  ടെലിവിഷൻ ചാനലുകളിലൂടെയും, എട്ട് റേഡിയോ ചാനലുകളിലൂടെയും വിവിധ ഭാഷകളിൽ  സംഗീതത്തിന്റെയും, വാർത്തകളുടെയും പുതിയ വസന്തമൊരുക്കുവാൻ  വ്യത്യസ്ത മേഖലകളിൽ കഴിവുകൾ  തെളിയിക്കുന്ന  അത്ഭുത പ്രതിഭകൾക്ക് അവസരങ്ങൾ  കാത്തിരിക്കുന്നു.

അമേരിക്കൻ മണ്ണിൽ നിന്ന് തന്നെ സംപ്രേഷണം ഒരുക്കുവാനായി വേൾഡ് ക്ലാസ് നിലവാരത്തിലുള്ള അത്യാധുനിക സ്റ്റുഡിയോകളുടെ പിൻബലത്തോടെ  പ്രവർത്തനം ആരംഭിക്കുന്ന  "ജോയ്  ടെലിവിഷൻ നെറ്റ് വർക്ക്"  നിങ്ങളുടെ ടെലിവിഷൻ സ്ക്രീനിൽ  ഗുണമേന്മയുള്ള വിക്ഞാന-വിനോദ പരിപാടികളുമായിട്ടാണ് എത്തുന്നത്. ഹൈ-ഡഫനിഷൻ  പ്ലാറ്റ്ഫാമിൽ പൂർണ്ണരീതിയിൽ പ്രവർത്തനം ആരംഭിക്കുന്ന ചാനലുകൾ ക്വാളിറ്റിയുടെ കാര്യത്തിൽ എന്നും മുന്നിലായിരിക്കും. 

ഇംഗ്ലീഷ് , സ്പാനിഷ് , കൊറിയൻ, ഹിന്ദി, ഗുജറാത്തി, തെലുംഗ്, തമിഴ്, മലയാളം തുടങ്ങി  വിവിധ ഭാഷകളിൽ   വിക്ഞാന-വിനോദ പരിപാടികളും , വാർത്താ വിശകലനങ്ങളും  ഉൾപ്പെടുത്തിയിട്ടുണ്ട് . വിവിധ തെന്നിന്ത്യൻ ഭാഷകളിൽ  മികച്ചതും വിനോദരസം പകരുന്നതുമായ ശക്തമായ ഉള്ളടക്കത്തോടെ ആണ് ചാനലുകളുടെ  രൂപ കൽപ്പന.

പുതുപുത്തന്‍ പരിപാടികളുമായി  സംപ്രേഷണമാരംഭിക്കുന്ന 'ജോയ്  ടെലിവിഷൻ നെറ്റ് വർക്ക്", വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രവാസി സമൂഹത്തിലെ  അത്ഭുത സർഗ-പ്രതിഭകൾക്ക് അസുലഭ അവസരമൊരുക്കുന്നു. നിങ്ങളുടെ കഴിവുകൾ എന്തുമാകട്ടെ, അത് അർഹിക്കുന്ന അംഗീകാരത്തോടെ അവതരിപ്പിക്കുവാനാണ്  'ജോയ്  ടെലിവിഷൻ നെറ്റ് വർക്ക് " വേദിയൊരുക്കുന്നത്. 

സാമൂഹ്യ പ്രതിബദ്ധതക്കൊപ്പം, യുവതലമുറയുടെ ആശയാഭിലാഷങ്ങൾക്ക് പിന്തുണയേകുവാൻ, ഭാവിവാഗ്ദാനങ്ങളായ പ്രവാസി സമൂഹത്തിലെ "ന്യൂ ജെനറേഷൻ" എന്ന് വിളിക്കപ്പെടുന്ന  യുവതീ-യുവാക്കൾക്കുകൂടി നിരവധി അവസരങ്ങൾ തുറന്നിടുന്ന പരിപാടികൾ 'ജോയ്  ടെലിവിഷൻ നെറ്റ് വർക്ക് "  അവതരിപ്പിക്കുന്നത്. ടെലിവിഷൻ ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന  ചാനലിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പ്രവാസീ സമൂഹത്തിലെ  യുവതീ-യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും അവസരമൊരുക്കും. സംഗീതം, നൃത്തം, കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങി നിങ്ങളുടെ അഭിരുചികളെന്തുമാകട്ടെ, അർഹതയുള്ളതും, അവതരണയോഗ്യവുമായ നിങ്ങളുടെ സർഗാത്മക കഴിവുതാലന്തുകൾ  അവതരിപ്പിക്കുവാൻ  ഞങ്ങൾ വേദി  ഒരുക്കുന്നു , നിങ്ങൾ തയ്യാറെങ്കിൽ.....