കരുത്തിന്ഠേയും ധൈര്യത്തിന്ഠെയും പ്രതീകമായി നട്ടെല്ലിനെയാണ് നമ്മള് എപ്പോഴും കൂട്ടുപിടിക്കാര്. പക്ഷെ സ്വന്തം നട്ടെല്ലിന്ഠെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ? നിവര്‍ന്ന് നില്‍ക്കാനുള്ള ശേഷി മനുഷ്യന് കിട്ടിയപ്പോ കൂടെക്കിട്ടിയതാണി നടുവേദന.
നടുവേദന അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും.
നില്‍പ്പിലും നടപ്പിലും കിടപ്പിലുമൊക്കെയുള്ള ചെറിയ പ്രശ്നങ്ങള്‍ വരെ നടുവേദനയ്ക്ക് കാരണമാകാം. തെറ്റായ ജീവിതരീതികള്‍ നട്ടെല്ലിന് ഏല്‍പ്പിക്കുന്ന ആഘാതങ്ങളും സമ്മര്‍ദങ്ങളും നടുവേദനയുടെ പ്രധാന കാരണമാണ്.
തുടര്‍ച്ചയായി ജോലി ചെയ്യുമ്പോഴും, ഭാരം ഉയര്‍ത്തുമ്പോഴും, ചാടി എഴുനേല്ക്കുമ്പോഴും നട്ടെല്ലിന് സമ്മര്‍ദം ഉണ്ടാകും. തുടര്‍ച്ചയായുള്ള ഇത്തരം സമ്മര്‍ദം നട്ടെല്ലിന് ക്ഷതമേല്‍പ്പിക്കുകയും അത് നടുവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
ഇന്ന് യുവതലമുറയുടെ രോഗമാണ് നടുവേദന. 25-45 വയസ്സിനിടയില്‍ ഉള്ളവരിലാണ് ഇന്ന് ഡിസ്ക്ക് സംഭന്ധമായ പ്രശ്നങ്ങള്‍ കൂടുതലായി കാണുന്നത്. കൌമാരത്തില്‍ തന്നെ നടുവേദന അനുഭവിക്കുന്നവര്‍ ഏറെ.
ഇതില്‍ 80% പേരില്‍ കാര്യമായ കുഴപ്പങ്ങളൊന്നും തന്നെ ഉണ്ടാവില്ല. ഇതിനെ മെക്കാനിക്കല്‍ ബാക്ക് പെയിന്‍ എന്നാണ് പറയുക. പരിശോധനയില്‍ കാര്യമായ കുഴപ്പമൊന്നും കാണാന്‍ അവില്ല എങ്കിലും നടുവേദനയുണ്ടാകും.
തുടര്‍ച്ചയായി ഇരുന്നുകൊണ്ടുള്ള ജോലി, തുടര്‍ച്ചായായി നിന്നുകൊണ്ടുള്ള ജോലി, അമിതഭാരം ഉയര്‍ത്തുക എന്നിങ്ങനെയുള്ള ജോലികളാണ് ഇതിന് കാരണം.
പൊതുവെ സ്ത്രീകളിലാണ് നടുവേദന കൂടുതലായി കാണുന്നത്. വീട്ടുജോലി, അമിതശരീരഭാരം, പ്രസവശേഷമുള്ള ഹോര്‍മോണ്‍ വ്യത്യാനങ്ങള്‍, മാനസിക സമ്മര്‍ദം എന്നൊക്കെയാണ് കാരണങ്ങള്‍.
നട്ടെല്ലു വളയരുത് എന്നൊക്കെ പറഞ്ഞാലും 'S' എന്ന അക്ഷരത്തെ വളച്ചുനീട്ടിയതു പോലെയാണ് നട്ടെല്ലിന്ഠെ ആകൃതി. അതിന് സ്വാഭാവികമായ വളവുണ്ട്. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നട്ടെല്ല കൂടുതല്‍ വളയുന്നതും നിവരുന്നതും പ്രശ്നങ്ങള്‍ ഉണ്ടാക്കും.
നടുവേദന വരുന്നതിന്ഠെ മുന്‍പു തന്നെ നട്ടെല്ലിനെ കുറിച്ച് ഓര്‍ക്കുന്നതാണ് ഉത്തമം.
ശ്രദ്ധിക്കുക.
നടത്തം : നട്ടെല്ലിന് ഏറെ പ്രയോജനമുണ്ടാകുന്നതാണ് നടത്തം, നടക്കുമ്പോള്‍ നട്ടെല്ലിന് വളരെ കുറച്ച് സമ്മര്‍ദമേ ഏല്‍ക്കുകയുള്ളു.
കിടത്തം: കിടക്കുമ്പോള്‍ നട്ടെല്ല് അതിന്ഠ സ്വാഭാവികമായ പൊസിഷനിലെത്തും. കിടക്കുമ്പൊ നടു കിടക്കയോട് ചേര്‍ന്നിരിക്കണം, ഇതിനുവേണ്ടി മലര്‍ന്നുകിടക്കുമ്പോള്‍ ഒരു തലയിണ കാല്‍മുട്ടുകള്‍ക്കടിയില്‍ വെയ്ക്കുന്നത് ഗുണം ചെയ്യും.
തറയില്‍ കിടക്കുന്നത് ഒഴിവാക്കണം, പ്രത്യേകിച്ചു തണുപ്പുള്ള തറയാണെങ്കില്‍ നടുവേദന വരാനും വേദനയുള്ളവരില്‍ അത് കൂടാനും ഇടയാക്കും.
എഴുനേല്‍ക്കുമ്പോള്‍: കിടക്കിയില്‍ നിന്നെഴുനേല്ക്കുമ്പോള് ആദ്യം ഒരു കാല്‍മുട്ട് മടക്കി, ഒരു വശത്തേക്കു ചെരിഞ്ഞ് ഒരു കൈ കുത്തി എഴുനേല്ക്കണം. ഒരിക്കലും ചാടി എഴുനേല്‍ക്കരുത്.
നില്‍പ്പ്: ഏറെ നേരം ഒരേ നില്‍പ്പ് നട്ടെല്ലിന് സമ്മര്‍ദം കൂട്ടുകയും നടുവേദനയ്ക്ക് ഇടയാക്കുകയും ചെയ്യും.
കൂടുതല്‍ നേരം ഒരേ നില്പു നില്‍ക്കാതെ ഇടയ്ക്ക് നടക്കുക.
ഇരിക്കുമ്പോള്‍: കൂടുതല്‍ നേരം ഇരിക്കുന്നതും നട്ടെല്ലിന് സമ്മര്‍ദം കൂട്ടും. ഇരിക്കുമ്പോള്‍ നടുഭാഗം കസേരയുടെ പിന്‍ഭാഗത്തോട് ചേര്‍ന്നിരിക്കണം. കുഷന് ഉപയോഗിച്ച് നടുവിന് താങ്ങു നല്‍കാം.
15-30 മിനിറ്റ് ഇരുന്നാല്‍ കുറച്ചു നേരം നടക്കുന്നത് ഗുണകരമാണ്. ഹൈഹീല്‍ഡ് ചെരുപ്പ് വേണ്ട. കുടവയറും അമിതഭാരവും നടുവേദനയ്ക്ക് കാരണമാകും.