Breaking News

Trending right now:
Description
 
May 05, 2015

നടി അമലാപോള്‍ മൂന്നു പെണ്‍കുട്ടികളെ ദത്തെടുക്കുന്നു

image അനാഥരായ മൂന്നു കുരുന്നു പെണ്‍കുട്ടികളെ തെന്നിന്ത്യന്‍ സിനിമാതാരം അമലാ പോള്‍ ദത്തെടുക്കുന്നു. ആലുവാസ്വദേശി പരേതനായ ഗിരീഷിന്റെ മക്കളായ അഞ്‌ജന, കീര്‍ത്തന, അര്‍ച്ചന എന്നീ കുട്ടികളെയാണ്‌ നടി ദത്തെടുക്കുന്നത്‌. ആലുവ സെന്റ്‌ മേരീസ്‌ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്‌ മൂവരും. ഇവരുടെ മുഴുവന്‍ ചിലവുകളും അമലാപോള്‍ ഇനി വഹിക്കും. കുട്ടികളുടെ അമ്മ ഒരുവര്‍ഷം മുമ്പ്‌ അകന്നബന്ധത്തില്‍പ്പെട്ട മറ്റൊരാളുമായി ഒളിച്ചോടിപ്പോയതോടെ ഏറെ കഷ്ടപ്പെട്ടാണ്‌ ഗിരീഷ്‌ കുട്ടികളെ വളര്‍ത്തിയിരുന്നത്‌. ഗിരീഷിനെ മരണം കൂട്ടിക്കൊണ്ടുപോയതോടെ കുട്ടികള്‍ അനാഥരാവുകയായിരുന്നു. കെട്ടിടനിര്‍മാണ തൊഴിലാളിയായ ഗിരീഷ്‌ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണുണ്ടായ അപകടത്തില്‍ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍കിടന്നാണ്‌ മരിച്ചത്‌. കുട്ടികളുടെ ദുരിതാവസ്ഥ ആലുവയിലെ പാലിയേറ്റീവ്‌ കെയര്‍ പ്രവര്‍ത്തക സിനിമോള്‍ നടിയെ അറിയിക്കുകയായിരുന്നു. പാലിയേറ്റീവ്‌ കെയര്‍ യൂണിറ്റിന്റെ ഗുഡ്‌ വില്‍ അംബാസിഡറായ അമലാ പോള്‍ നേരത്തെയും ആലുവ മേഖലയില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്‌തിട്ടുണ്ട്‌. ഏഷ്യാനെറ്റില്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത അമലാപോളിന്‌ ലഭിച്ച സമ്മാനത്തുക ബുധനാഴ്‌ച ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫിലിയാ രോഗികള്‍ക്കും പാലിയേറ്റീവ്‌ പ്രവര്‍ത്തനങ്ങള്‍ക്കും കൈമാറും. ഈ ചടങ്ങില്‍വച്ച്‌ കുട്ടികളെ ദത്തെടുക്കുന്ന വിവരം അമലാ പോള്‍ പ്രഖ്യാപിക്കും.