Breaking News

Trending right now:
Description
 
Dec 11, 2012

ജനുവരിയില്‍ കാറിനു വില കൂടും, ഡിസംബറില്‍ വിലക്കുറവില്‍ വാങ്ങിയാല്‍ അതു മണ്ടത്തരം

image
ജനുവരിയില്‍ കാറുകളുടെ വില കൂടും. എന്നു കരുതി ഡിസംബറില്‍ കാര്‍ വാങ്ങുന്നതു ബുദ്ധിയാണോ? റീസെയില്‍ വിലയുടെ കാര്യത്തില്‍ നാലോ അഞ്ചോ വര്‍ഷം കഴിഞ്ഞ്‌ വലിയ ഇടിവുണ്ടാകും എന്നതുകൊണ്ട്‌ ഡിസംബറില്‍ പുതിയ കാര്‍ വാങ്ങരുതെന്നാണ്‌ ഈ രംഗത്തെ വിദഗ്‌ധര്‍ ഉപദേശിക്കുന്നത്‌. ഡിസംബറില്‍ വാങ്ങുന്ന കാറുകള്‍ക്ക്‌്‌ ഒരു വര്‍ഷം പിന്നിലുള്ള ചേസിസ്‌ നമ്പര്‍ ആയിരിക്കും. ഏതാനും ദിവസങ്ങളേ ഉള്ളൂ എങ്കില്‍പ്പോലും അത്‌ ഒരു വര്‍ഷം പഴക്കമുള്ള വണ്ടിയായാണ്‌ കണക്കാക്കപ്പെടുന്നത്‌. 

ഡിസംബറില്‍ 6 ലക്ഷം രൂപയ്‌ക്ക്‌ കിട്ടുന്ന കാര്‍ ജനുവരിയില്‍ 6.25 ലക്ഷം രൂപ ആകുമെന്ന്‌ കരുതുക. അഞ്ചു വര്‍ഷം കഴിഞ്ഞ്‌ വില്‍ക്കുമ്പോള്‍ 3,78,000 രൂപ കിട്ടും എന്നും കരുതുക. എന്നാല്‍ ജനുവരിയില്‍ വാങ്ങിയ വണ്ടി വിറ്റാല്‍ 30 ശതമാനം കുറവ്‌ കഴിഞ്ഞ്‌ 4,38,000 രൂപ വില കിട്ടും. പുതിയ കാര്‍ വാങ്ങാന്‍ കൂടുതല്‍ പണം കണ്ടെത്താന്‍ ജനുവരിയില്‍ കാര്‍ വാങ്ങുന്നതാണ്‌ കൂടുതല്‍ നല്ലത്‌ എന്നാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌. ഇക്കാര്യം മുന്‍കൂട്ടികണ്ടാണ്‌ കാര്‍ കമ്പനികളെല്ലാം ഡിസംബറില്‍ ഒന്നിനു പുറകെ ഒന്നായി ഓഫറുകള്‍ വാഗ്‌ദാനം ചെയ്യുന്നത്‌. ഡിസംബറില്‍ വില കുറച്ച്‌ കിട്ടും എന്നത്‌ റീസെയിലില്‍ നഷ്ടമായി വരാം എന്നതുകൊണ്ടുതന്നെ കുറെ ദിവസങ്ങള്‍ വെയ്‌റ്റു ചെയ്യുന്നതുതന്നെ നല്ലത്‌. 

ടാറ്റ, ടയോട്ടാ തുടങ്ങിയ കമ്പനികള്‍ എല്ലാം ഇപ്പോള്‍ കാറുകള്‍ക്ക്‌ ഉഗ്രന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. ടാറ്റ നാനോ വാങ്ങുമ്പോള്‍ 25,000 രൂപ വരെയാണ്‌ കിഴിവ്‌. ഇയോണ്‍ -ന്‌ 30,000 രൂപ വരെയും ഐ20 യ്‌ക്ക്‌ 37,000 ഇപ്പോള്‍ ഓഫറുണ്ട്‌. ഐ10 -ന്‌ 53,000 രൂപ വരെയാണ്‌ ഓഫര്‍. ടൊയോട്ട യുടെ വണ്ടികള്‍ക്ക്‌ 45,000 രൂപ വരെ വിലക്കുറവുണ്ട്‌. മഹീന്ദ്ര സൈലോ യ്‌ക്ക്‌ 70,000 രൂപയും സ്‌കോര്‍പ്പിയോ യ്‌ക്ക്‌ 50,000 രൂപയും വെരിട്ടോ യ്‌ക്ക്‌ 45,000 രൂപയും ബൊലീറോ യ്‌ക്ക്‌ 30,000 രൂപയും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. 

ജനുവരിയില്‍ മാരുതി കാറുകളുടെ വില 20,000 രൂപ വരെ കൂടും എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. ടൊയോട്ടയുടെ ഇന്ത്യയിലെ മോഡലുകള്‍ക്ക്‌ 1-2 ശതമാനം വില കൂടും. ഹോണ്ടയും വോക്‌സ്‌ വാഗനും ഈ വഴിയേ തന്നെ. വലിയ കാറുകള്‍ക്ക്‌ 1.20 ലക്ഷം രൂപ വരെ കൂടും. നാണ്യപ്പെരുപ്പവും ബ്യൂറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സിയുടെ പുതിയ നിഷ്‌കര്‍ഷകളുമാണ്‌ വില കൂടാന്‍ കാരണം.