Breaking News

Trending right now:
Description
 
May 05, 2015

ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‌ എതിരെയുള്ള കേസില്‍ ബുധനാഴ്‌ച വിധി

image റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ വണ്ടി കയറി മരിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ ബോളിവുഡ്‌ താരം സല്‍മാന്‍ ഖാന്‌ എതിരെയുള്ള കേസില്‍ ബുധനാഴ്‌ച വിധി പ്രഖ്യാപിക്കും. സല്‍മാന്‍ ഖാനും വിധി പ്രഖ്യാപിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകണമെന്ന്‌ കോടതി അറിയിച്ചിട്ടുണ്ട്‌. റോഡരികില്‍ ഉറങ്ങിക്കിടന്നയാള്‍ വാഹനം കയറി മരിച്ച കേസില്‍ താന്‍ കുറ്റക്കാരനല്ല എന്ന്‌ വിചാരണവേളയില്‍ സല്‍മാന്‍ ഖാന്‍ കോടതിയെ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ തന്റെ െ്രെഡവറാണ്‌ വാഹനം ഓടിച്ചിരുന്നതെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും സല്‍മാന്‍ ഖാന്‍ കോടതില്‍ വ്യക്തമാക്കിയിരുന്നു. മുംബൈയിലെ ബാന്ദ്രയില്‍ 2002 സെപ്‌റ്റംബര്‍ 28 ന്‌ പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്‌. നാലു പേര്‍ക്ക്‌ അപകടത്തില്‍ പരിക്കേറ്റിരുന്നു. ബോധപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ്‌ സല്‍മാന്‍ ഖാനെതിരെ കേസ്‌ എടുത്തിരിക്കുന്നത്‌. കുറ്റക്കാരനെന്ന്‌ കണ്ടെത്തിയാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.