May 02, 2015
നഗ്നരംഗം സോഷ്യല്‍മീഡിയയില്‍; പരാതിപ്പെടാന്‍ സമയമില്ലെന്ന് രാധിക ആപ്തേ
നഗ്നരംഗങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി
ബോളിവുഡ് നടി രാധിക ആപ്തേ രംഗത്തുവന്നു. ദൃശ്യങ്ങള്‍ കണ്ടു. തമാശയായി
തോന്നി. അതുകൊണ്ടുതന്നെ അത് ചിരിച്ചുതള്ളിയെന്നും നടി വ്യക്തമാക്കി.
ലോകത്ത് ഒരുപാടുപേര് ഒരു പണിയും ഇല്ലാത്തവരായുണ്ട്. അവര്‍
വീട്ടിലിരുന്ന് അവര്‍ക്ക് തോന്നിയതൊക്കെ ചെയ്യുന്നു. അക്കൂട്ടത്തിലാണ് ഈ
സംഭവത്തെ കാണുന്നത്. ഇതിനെതിരെ പരാതിപ്പെടാനും അതിനായി സമയംകളയാനും
തനിക്കു സമയമില്ലെന്നും നടി പ്രതികരിച്ചു. താന്‍ വളരെ തിരക്കിലാണ്. ഇത്തരം
സംഭവങ്ങള്‍ തന്റെ കുടുംബത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ച് സമയം കളയാന്‍
താല്പര്യമില്ല- രാധിക ആപ്തേ പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പാണ് രാധിക
ആപ്തേയുടെ നഗ്നരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. സംവിധായകന്
അനുരാഗ് കശ്യപിന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ച ഹൃസ്വചിത്രത്തിലെ
രംഗമാണ് ചോര്‍ന്നത്. കശ്യപിന്റെ പരാതിയില്‍ മുംബൈ പൊലീസ് കേസ്
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.