Breaking News

Trending right now:
Description
 
May 01, 2015

കമലാഹാസന്റെ ഉത്തമ വില്ലന്‍ പ്രദര്‍ശനം മുടങ്ങി

image കമലാഹാസന്റെ ഉത്തമ വില്ലന്‍ സിനിമയുടെ പ്രദര്‍ശനത്തിന്‌ തടസം. തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, തെലുങ്കാന സംസ്ഥാനങ്ങളില്‍ സിനിമയുടെ ആദ്യപ്രദര്‍ശനം ഇന്നു മുടങ്ങി. പ്രദര്‍ശനം റദ്ദാക്കിയതായി ആരാധകരെ ഇന്നുരാവിലെ തീയറ്റര്‍ ഉടമകള്‍ അറിയിക്കുകയായിരുന്നു. കമലാഹാസനെ ഒന്നരവര്‍ഷത്തിനുശേഷം വെള്ളിത്തിരയില്‍ കാണാന്‍ എത്തിയവര്‍ക്കു നിരാശ നല്‍കുന്നതായിരുന്നു ഇത്‌. നിര്‍മാതാക്കളും വിതരണക്കാരും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍മൂലമാണ്‌ പ്രദര്‍ശനം തടസപ്പെട്ടതെന്നാണ്‌ വിവരം. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും ചിത്രത്തിന്റെ പ്രദര്‍ശനം ഉടന്‍ തുടങ്ങുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. തിരുപ്പതി ബ്രദേഴ്‌സാണ്‌ ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഇറോസ്‌ ആണ്‌ വിതരണക്കാര്‍.