Breaking News

Trending right now:
Description
 
Dec 10, 2012

ഇന്ത്യാക്കാര്‍ ബ്രിട്ടനിലെ ന്യൂനപക്ഷ ശക്തി

image ബ്രിട്ടനിലെ ഏറ്റവും വലിയ ന്യൂനപക്ഷ ശക്തിയാണ്‌ ഇന്ത്യക്കാരെന്ന്‌ റിപ്പോര്‍ട്ട്‌ . 2011ലെ സെന്‍സസ്‌ കണക്കുകള്‍ ഉദ്ധരിച്ചാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പുറത്തിറക്കിയത്‌. 2011 ലെ സെന്‍സസ്‌ വിവരങ്ങള്‍ അടുത്ത ദിവസം പ്രസിദ്ധീകരിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. അതോടൊപ്പം വ്യത്യസ്‌ത വംശങ്ങളില്‍പെട്ട മാതാപിതാക്കള്‍ക്കു ജനിക്കുന്ന കുട്ടികളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്‌. ബ്രിട്ടനില്‍ ഈ വിഭാഗത്തില്‍പെട്ടവരുടെ എണ്ണം പത്തു ലക്ഷത്തിലധികം വരുമെന്നാണ്‌ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. 

മൊത്തം ജനസംഖ്യയുടെ 1.6 ശതമാനത്തോളം വരുമിത്‌ . 2001ലെ സെന്‍സസ്‌ കണക്കുകള്‍ പ്രകാരം ഇതു 1.2 ശതമാനമായിരുന്നു. എന്നാല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഇതു ഇരട്ടിയാകുമെന്നാണ്‌ സൂചനയെന്ന്‌ ചില ബ്രിട്ടീഷ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. ഇതേസമയം, ബ്രിട്ടനില്‍ ഏറ്റവും വേഗം വളരുന്ന മതവിഭാഗമാണ്‌ ഇസ്‌ലാമെന്ന്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇരുപതു ലക്ഷത്തോളം മുസ്‌ലീം മതവിശ്വാസികള്‍ ബ്രിട്ടനിലുണ്ട്‌.