Breaking News

Trending right now:
Description
 
May 01, 2015

ഹോളിവുഡ്‌ നടി പമേല വിവാഹമോചിതയാവുന്നു

image ഹോളിവുഡ്‌ നടിയും മോഡലുമായ പമേല ആന്‍ഡേഴ്‌സണും ഭര്‍ത്താവ്‌ റിക്ക്‌ സോളമനും വേര്‍പിരിയാന്‍ തീരുമാനമായി. നാല്‍പത്തിയേഴുകാരായ ഇരുവരും ചേര്‍ന്നാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. റിക്ക്‌ സോളമനുമായുള്ള ബന്ധം വേര്‍പെടുത്താനായി പമേല കോടതിയില്‍ കഴിഞ്ഞവര്‍ഷം ഹര്‍ജി നല്‍കിയിരുന്നു. വേര്‍പിരിയല്‍ നടപടിക്കിടെ ഇരുവരും പരസ്‌പരം കുറ്റാരോപണങ്ങളും നടത്തിയിരുന്നു. ഇതിനു കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ക്ഷമചോദിക്കുന്നതായി ഇരുവരുംചേര്‍ന്ന്‌ പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. റിക്കും പമേലയും 2007-ല്‍ ആദ്യം വിവാഹിതരായിരുന്നു രണ്ടുമാസത്തിനുശേഷം ബന്ധം വേര്‍പിരിഞ്ഞു. ഇവര്‍ വീണ്ടും 2014 ജനുവരിയില്‍ വിവാഹിതരായി. എന്നാല്‍ മാസങ്ങള്‍ക്കുശേഷം പമേല വിവാഹമോചന ഹര്‍ജി നല്‍കുകയായിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ട വെബ്‌സൈറ്റ്‌ ഉടമയാണ്‌ റിക്ക്‌ സോളമന്‍. യുഎസിലെ പ്രശസ്‌ത പോക്കര്‍ കളിക്കാരനുമാണ്‌.