Breaking News

Trending right now:
Description
 
May 01, 2015

രാജ്യത്തിനുള്ളില്‍ ഇന്‍കമിങ്‌ റോമിങ്‌ നിരക്കുകള്‍ ഇന്നു മുതല്‍ കുറയും

image പ്രമുഖ ടെലികോം കമ്പനികള്‍ റോമിങ്‌ നിരക്കുകളില്‍ ഇളവു പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഇതു നടപ്പില്‍വരും. രാജ്യത്തിനുള്ളില്‍ റോമിങ്ങിലെ ഇന്‍കമിങ്‌, ഔട്ട്‌ഗോയിങ്‌, റോമിങ്‌ നിരക്കുകള്‍ ഗണ്യമായി കുറയും. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവനുസരിച്ചാണ്‌ ആശ്വാസകരമായ നടപടി. വോഡഫോണിന്‌ ലോക്കല്‍ കോളുകള്‍ക്ക്‌ മിനിറ്റിന്‌ ഒരു രൂപയായിരുന്നത്‌ ഇനി 80 പൈസയായിരിക്കും. എസ്‌ടിഡി കോളുകള്‍ക്കും മിനിറ്റിന്‌ 1.5 രൂപയായിരുന്നതും ഗണ്യമായി കുറച്ചിട്ടുണ്ട്‌. ഇന്‍കമിങിന്റെ നിരക്ക്‌ മിനിറ്റിന്‌ 75 പൈസയില്‍നിന്ന്‌ 45 പൈസയായി കുറച്ചു. റോമിങ്ങിലെ ലോക്കല്‍ മെസേജുകള്‍ക്ക്‌ നിരക്ക്‌ ഒരു രൂപയായിരുന്നത്‌ 25 പൈസയാക്കി. എസ്‌ടിഡിയുടേത്‌ 1.50 രൂപയില്‍നിന്നു 28 പൈസയായിട്ടാണ്‌ കുറച്ചത്‌.

റോമിങ്ങിലെ ഇന്‍കമിങ്‌ കോള്‍ നിരക്കുകള്‍ 40 ശതമാനം വരെയും ഔട്ട്‌ഗോയിങ്‌ ഇന്റര്‍-സര്‍ക്കിള്‍ കോള്‍ നിരക്കുകള്‍ 23 ശതമാനംവരെയും കുറച്ചതായി എയര്‍ടെല്‍ വ്യക്തമാക്കി. ഔട്ട്‌ഗോയിങ്‌ ലോക്കല്‍ കോള്‍ നിരക്ക്‌ 20 ശതമാനം വരെയും ലോക്കല്‍ എസ്‌എംഎസ്‌ നിരക്ക്‌ 75 ശതമാനംവരെയും കുറയും. ഇന്റര്‍ സര്‍ക്കിള്‍ എസ്‌എംഎസ്‌ നിരക്കില്‍ 14 ശതമാനംവരെയാണ്‌ കുറവ്‌. റോമിങ്‌ ഇന്‍ കമിങ്‌ കോളിന്‌ മിനിറ്റിന്‌ 41 പൈസയായിരിക്കും നിരക്കെന്ന്‌ ഐഡിയ സെല്ലുലാര്‍ അറിയിച്ചു. ഔട്ട്‌ ഗോയിങ്‌ ലോക്കല്‍ കോള്‍ നിരക്ക്‌ 20 ശതമാനം, എസ്‌ടിഡി കോള്‍ നിരക്ക്‌ 23 ശതമാനം എന്നിങ്ങനെ കുറയും. ലോക്കല്‍ എസ്‌എംഎസിന്‌ 25 പൈസയാക്കി.