Breaking News

Trending right now:
Description
 
Apr 29, 2015

ഓ ഐ സി സി പുനസംഘടിപ്പിച്ചു

ബൈജു ഇലഞ്ഞിക്കുടി
image ഓഐസിസി ഓസ്ട്രേലിയ ദേശീയ കമ്മറ്റി പുനസംഘടിപ്പിച്ചു. 


പ്രസിഡന്റായിപൊതുപ്രവർത്തകനും ഓഐസിസി ന്യൂസ്‌ ചീഫ് എഡിറ്ററുമായ ശ്രീ ജോസ് എംജോർജിനെ തെരഞ്ഞെടുത്തു. ദേശീയ ജനറൽ സെക്രെട്ടറിയായി ശ്രീ ജോർജ്തോമസിനെയും ട്രെഷറാറായി ബിനോയ് പോളിനെയും ഓഐസിസി ഗ്ലോബൽകമ്മറ്റിയിലേക്ക് ശ്രീ. ബൈജു  ഇലഞ്ഞിക്കുടിയെയും ശ്രീ. ജിൻസൻ കുര്യനെയുംതെരഞ്ഞെടുത്തു. 


ഈ വർഷം അവസാനത്തോടെ എല്ലാ സംഘടന കണ്‍വൻഷനുകളും, നവംബറിൽദേശീയ സമ്മേളനവും നടക്കും.


കെ പി സി സി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള ഭാരവാഹികളെ പങ്കെടുപ്പിക്കുമെന്നുംഓഐസിസി ഗ്ലോബൽ ഭാരവാഹികൾ ഇതിൽ പങ്കെടുക്കുമെന്നും പത്രക്കുറിപ്പിൽഅറിയിച്ചു.  


ഓഐസിസി മെമ്പർഷിപ്പെടുത്ത എല്ലാആളുകളുടെയും ഐഡന്റിറ്റികാർഡു കളുടെ വിതരണം മെൽബണിൽ നടക്കും. ദേശീയ പ്രസിഡന്റായിമൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട ജോസ് എം ജോർജ്തൊടുപുഴ സ്വദേശിയാണ്. 


കെ എസ് യു ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹംമെൽബണിലെ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തകനാണ്. ഗ്ലോബൽ കമ്മറ്റി  മെമ്പർ ബൈജു ഇലഞ്ഞിക്കുടി  യൂത്ത് കോണ്‍ഗ്രസ്‌ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നു.  


ഓ ഐ സി സിആഡ്ഹോക്  കമ്മറ്റി കണ്‍വീനറും കൂടിയാണ് ബൈജു.കെ എസ് യു സംസ്ഥാന കമ്മറ്റിയിൽ പ്രവർത്തിച്ച  ജിൻസൻ കുര്യനാണ്  മറ്റൊരു ഗ്ലോബൽ കമ്മറ്റിയംഗം.  

 

ദേശീയ ജനറൽ സെക്രട്ടറി ജോർജ് തോമസ് രണ്ടു തവണ റാന്നി കോളേജ് യൂണിയൻ ചെയർമാനായിരുന്നു.  ദീർഘകാല മലയാളി അസോസിയേഷൻ ഭാരവാഹിയായിരുന്ന ഈ നിയമ ബിരുദധാരി  ഫെഡറേഷൻ ഓഫ് ഇന്ത്യൻ       അസ്സോസിയേഷൻസ് ഓഫ് വിക്ടോറിയ (എഫ് ഐ എ വി) യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.


ഓഐസിസി ദേശീയ കമ്മറ്റിയിലെ ഭാരവാഹികൾ നാട്ടിൽ അറിയപ്പെടുന്ന കോണ്‍ഗ്രസ്‌യൂത്ത്കോണ്‍ഗ്രസ്പ്രവർത്തകരായിരുന്നു.  മഹേഷ്സ്കറിയാ കാൻബറ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ആണ്.  കൂടാതെ  കെ എസ് യു സംസ്ഥാന ഭാരവാഹിയായിരുന്നു.  ശ്രീ. ഷിബു കാക്കനാടൻ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു.  ശ്രീ.  ജോജോ കുര്യൻ തൃശൂർ യൂത്ത് കോണ്‍ഗ്രസ്ജില്ലാ സെക്രട്ടറിയും പൂമല സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറും ആയിരുന്നു.