Breaking News

Trending right now:
Description
 
Apr 29, 2015

ഡിപ്രഷന്‍ എന്ന വിഷാദത്തെ പമ്പ കടത്താനുള്ള സൂത്രപ്പണികള്‍

ഡോ. അമൃത ബവീഷ്
image
ഇന്നലെ ഇവിടെ പുറം ജോലിയൊക്കെ ചെയ്യുന്ന ദേവകിയമ്മയോട് ഞാന്‍ ചുമ്മാതെ ചോദിച്ചു ഈ ജോലി മടുപ്പിക്കുന്നുണ്ടോ എന്ന്. 

എന്നും തെരുവില്‍ വലിച്ചെറിയപ്പെട്ടവയെ തൂത്തും വാരിയും മനസ്സ് മരവിക്കുന്നുണ്ടാവുമോ എന്നറിയാനുള്ളൊരു കൌതുകത്തെ തുടര്‍ന്നാണ് ഞാന്‍ അന്വേഷിച്ചത്.

"മടുപ്പോ... എന്ത് മടുപ്പ്... മോളെന്തേ ഇപ്പോ അങ്ങനെ ചോദിച്ചേ? 25-30 കൊല്ലമായി ഞാന്‍ ഈ പണി തുടങ്ങിയിട്ട്, എനിക്കൊരു കാര്യത്തിലും മടുപ്പില്ല മോളേ".

50 വയസ്സുണ്ടാകും ദേവകിയമ്മയ്ക്ക്. ലൈന്‍ മുറിയിലാണ് താമസം.. ഭര്‍ത്താവ് 10 വര്‍ഷം മുന്‍പേ മരിച്ചു. ഒരു മോളുണ്ട്, കല്യാണ പ്രായമെത്തിയിട്ടും ഇതുവരേയൊന്നും ശരിയായിട്ടില്ല. കുറച്ച് ബുദ്ധിമാന്ധ്യമുള്ള കുട്ടിയാണെന്ന് ആരൊക്കെയോ പറഞ്ഞു കേട്ടിട്ടുണ്ട്.

ഇത്രയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടായിട്ടും അവര്‍ക്കൊരു വിഷമവുമില്ല. എപ്പോഴും ചിരിച്ചുക്കൊണ്ടും, കുഞ്ഞു കുഞ്ഞ് പരദൂഷണവുമൊക്കെ പറഞ്ഞങ്ങ് നടക്കും.

പെട്ടന്നോര്‍ത്തപോയത് ഈയിടെ ജീവനൊടുക്കിയ എന്ഠെ ഒരു കൂട്ടുകാരിയേയാണ്.

നല്ല പടിപ്പും ജോലിയുമൊക്കെ ഉള്ളവള്‍. മാസാമാസം 5 അക്കം ശമ്പളമുള്ളവള്‍. കാണത്തക്ക ഒരു പ്രശ്നവും ഇല്ലായിരുന്നു അവള്‍ക്ക്. എന്നിട്ടും ഒരു സാരിത്തുമ്പില്‍ അവള്‍ ജീവനൊടുക്കി..
ഡിപ്പ്രഷന്‍ ആയിരുന്നത്രേ!

പ്രശ്നങ്ങള്‍ വരുമ്പോളൊക്കെ മരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഈ ദേവിയമ്മയൊക്കെ എത്ര തവണ ആത്മഹത്യ ചെയ്യേണ്ടവരായിരുന്നു.. അല്ലേ.

നട്ടുച്ചവെയിലത്തു റൊഡരികിലൂടെ വിയര്‍ത്തു നടക്കുമ്പോള്‍ വിലകൂടിയ കാറിലൊക്കെ സഞ്ചരിക്കുന്നവയെ കാണുമ്പോള്‍ സഹജമായും അസൂയ്യ തോന്നും, അവര്‍ക്കൊക്കെ എന്ത് സുഖമാണെന്ന് മനസ്സ് മന്ത്രിക്കുമ്പോള്‍ അറിയാതെ അണെങ്കിലും ഒരു നിമിഷം ഈ ജന്മത്തെ പ്രാകി പോവും.

പക്ഷെ സത്യത്തില്‍ അവരുടെ വേവലാതികള്‍ നമ്മളെക്കാളും 10 ഇരട്ടി കൂടുതലായിരിക്കും.

പണം സൌകര്യങ്ങള്‍ ഉണ്ടാക്കും പക്ഷേ സന്തോഷത്തെ വിലകൊടുത്തു വാങ്ങാന്‍ പറ്റില്ല.

സങ്കടങ്ങള്‍ മനസ്സിനെ പുണരുമ്പോള്‍ നമ്മളേക്കാള്‍ കഷ്ടപാടുകള്‍ സഹിക്കുന്നവരെ ഓര്‍ക്കണം എന്നാണ്, അപ്പോള്‍ മനസ്സില്‍ പ്രതീക്ഷയുടെ തിരി തെളിയും.


മുറിവുകളേയും വേദനകളേയും പൊതിഞ്ഞെടുക്കാന്‍ പാകത്തില്‍ ഒരു നോട്ടത്തേയോ, ഒരു വാക്കിനു വേണ്ടിയോ തേടി അലയുന്നുണ്ടാവും പലരും.

ചിലപ്പോ ഒരു വാക്ക് മതിയാകും ഇരുളില്‍ ആണ്ടുപോയവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ട് വരാന്‍.

ജീവിത്തിന് എപ്പോഴും ഒരു ലക്ഷ്യം നല്ലതാണ്.

നിങ്ങള്‍ എങ്ങനെ ജീവിക്കണം എന്ന് സ്വയം തീരുമാനിക്കുക.
സാദ്യമെങ്കില്‍ ദിവസവും ഒരു നല്ല കാര്യം ചെയ്യാന്‍ ശ്രമിക്കുക.. അതെത്ര ചെറുതാണെങ്കിലും കുഴപ്പമില്ല, നിങ്ങള്‍ക്ക് സ്വയം നിങ്ങളോട് തന്നെ സ്നേഹവും അഭിമാനവും തോന്നണം എന്നു മാത്രം.


ഇതൊക്കെയാണ് ഈ ഡിപ്പ്രഷന്‍ എന്ന വിഷാദത്തെ പമ്പ കടത്താനുള്ള സൂത്രപ്പണികള്‍.

പിന്നെ നൊമ്പരം മനസ്സിലുണ്ടെങ്കില്‍ വിതുമ്പാന്‍ കാത്തുനില്‍ക്കരുത്.
പൊട്ടിച്ചിരിക്കുന്നത് പോലെ പൊട്ടികരയുന്നതും മനസ്സിന്ഠെ ആരോഗ്യത്തിന് നല്ലതു തന്നെ.