Breaking News

Trending right now:
Description
 
Apr 29, 2015

പ്രവാസി ഇന്ത്യക്കാരി ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌തു

image ന്യൂയോര്‍ക്ക്‌ സിറ്റിയിലെ ക്രിമിനല്‍കോടതി ജഡ്‌ജിയായി പ്രവാസി ഇന്ത്യക്കാരി രാജ രാജേശ്വരി മേയര്‍ ബില്‍ ഡി ബ്ലാസിയോയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു. ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ നിയമിതയാവുന്ന ഇന്ത്യന്‍ വംശജയായ ആദ്യ വനിതാ ജഡ്‌ജിയാണ്‌ രാജേശ്വരി.. 43 വയസുണ്ട്‌. ചെന്നൈയില്‍നിന്നു യുഎസില്‍ കുടിയേറിയ രാജേശ്വരിക്ക്‌ വിവിധ ദക്ഷിണേഷ്യന്‍, പശ്ചിമേഷ്യന്‍ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാം. കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇതു രാജേശ്വരിക്കു മുതല്‍ക്കൂട്ടാണെന്നു മേയര്‍ ഡിബ്ലാസിയോ അഭിപ്രായപ്പെട്ടു. ന്യൂയോര്‍ക്ക്‌ ക്രിമിനല്‍ കോടതിയിലും ഫാമിലികോടതിയിലും ജഡ്‌ജിമാരെ നിയമിക്കുന്നത്‌ മേയറാണ്‌. പത്തുവര്‍ഷത്തേക്കാണു നിയമനം. നേരത്തെ ഡിസ്‌ട്രിക്ട്‌ അറ്റോര്‍ണിയുടെ ഓഫീസില്‍ 16 വര്‍ഷം രാജേശ്വരി പ്രവര്‍ത്തിച്ചിട്ടുണ്ട്‌.