Breaking News

Trending right now:
Description
 
Apr 28, 2015

മൃതദേഹത്തോടും ക്രൂരത..... ബേണ്‍ മൈ ബോഡി യൂ ട്യൂബില്‍ കണ്ടത്‌ ആറുലക്ഷംപേര്‍

image ആര്യന്‍ കൃഷ്‌ണമേനോന്റെ ബേണ്‍ മൈ ബോഡി എന്ന ഹ്രസ്വചിത്രം ആറുലക്ഷത്തിലേറെ പേര്‍ യൂ ട്യൂബിലൂടെ കണ്ടുകഴിഞ്ഞു. 29.58 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ചിത്രം ഏപ്രില്‍ രണ്ടിന്‌ സോഷ്യല്‍മീഡിയയില്‍ ഈ ചിത്രം റിലീസ്‌ ചെയ്‌ത്‌ നാലാംദിവസമായപ്പോഴാണ്‌ഇത്രയേറെ ആളുകള്‍ ചിത്രം കണ്ടത്‌. നവമാധ്യങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്‌ ബേണ്‍ മൈ ബോഡി. ജീവിച്ചിരിക്കുമ്പോള്‍ സ്‌ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും ചര്‍ച്ചയാകാറുണ്ട്‌. സ്‌ത്രീയുടെ മൃതശരീരംപോലും മറ്റൊരാളുടെ കാമാസക്തിക്ക്‌ ഇരയാകുന്നുവെന്ന്‌ യാഥാര്‍ഥ്യബോധത്തിലേക്ക്‌ ചിത്രം നമ്മെ കൊണ്ടുപോകുന്നത്‌. ആശുപത്രി മോര്‍ച്ചറിയിലെ കാവല്‍ക്കാരന്‍ മൃതദേഹത്തില്‍ കാമാസക്തി തീര്‍ക്കുന്നത്‌ കാണാനിടയായ അപര്‍ണ എന്ന നഴ്‌സ്‌. അവള്‍ അച്ഛനും അമ്മയ്‌ക്കും എഴുതുന്ന ഡയറിയില്‍ ഇങ്ങനെ കുറിക്കുന്നു. ഞാന്‍ പെട്ടെന്ന്‌ അപകടംമൂലം മരിച്ചുപോവുകയാണെങ്കില്‍ എന്റെ ജഡം കത്തിച്ചുകളയണം. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല മരണശേഷവും അവരുടെ ചേതനയറ്റ മൃതശരീരത്തിലെ രക്തംകുടിക്കുന്ന ഏറ്റവും നികൃഷ്ടരായവര്‍ ഈ സമൂഹത്തിലുണ്ടെന്ന ദുഖസത്യം ഞാന്‍ മനസിലാക്കുന്നു. ജീവനുള്ള സ്‌ത്രീയുടെ നിലവിളി കേള്‍ക്കാന്‍ ചെവിയില്ലാത്ത സമൂഹം ജഡമായി മാറിയ സ്‌ത്രീയുടെ ശരീരത്തിന്റെ നിലവിളി കേള്‍ക്കുമോയെന്ന്‌ അപര്‍ണ ചോദിക്കുന്നു. ഈ ചോദ്യമാണ്‌ ആര്യന്‍ കൃഷ്‌ണമേനോന്‍ സമൂഹത്തിനു മുന്നിലേക്കു വയ്‌ക്കുന്നത്‌. അപര്‍ണാനായരാണ്‌ അപര്‍ണയെന്ന നഴ്‌സിനെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. നാദിര്‍ഷായാണ്‌ മോര്‍ച്ചറി കാവല്‍ക്കാരന്‍.