Breaking News

Trending right now:
Description
 
Apr 27, 2015

ഇന്ത്യയില്‍ യുഎസ്‌-ഇന്ത്യ പേമെന്റ്‌ കോറിഡോറായ വിക്കിപേ തുടങ്ങുന്നു

image ഇന്ത്യയിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പായ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ യുഎസ്‌എയിലെ വിക്കി ടെക്‌നോളജീസുമായി ചേര്‍ന്ന്‌ ഇന്ത്യയില്‍ യുഎസ്‌-ഇന്ത്യ പേമെന്റ്‌ കോറിഡോറായ വിക്കിപേ പ്ലാറ്റ്‌ഫോം തുടങ്ങുന്നു. ഇതിന്റെ ഭാഗമായി തുടക്കത്തില്‍ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ അവരുടെ 22,000 ജീവനക്കാര്‍ക്കും തുടര്‍ന്ന്‌ ആറ്‌ ദശലക്ഷം ഉപയോക്താക്കള്‍ക്കുമായി വിക്കിപേ പ്ലാറ്റ്‌ഫോം വിപണനം ചെയ്യും. വിക്കിപേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ യുഎസില്‍ കഴിയുന്നവര്‍ക്ക്‌ അവരുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇന്ത്യയിലുള്ള ഏത്‌ ബാങ്ക്‌ അക്കൗണ്ടിലേയ്‌ക്കും ഇന്ത്യയിലെ എണ്ണായിരത്തിലധികം കാഷ്‌ പിക്കപ്പ്‌ കേന്ദ്രങ്ങളിലേയ്‌ക്കും പണമയയ്‌ക്കാം.

വിക്കി ടെക്‌നോളജീസുമായുള്ള പങ്കാളിത്തത്തിലൂടെ മുത്തൂറ്റ്‌ ഗ്രൂപ്പിന്‌ അമേരിക്കയില്‍ സാന്നിധ്യമുറപ്പിക്കാന്‍ കഴിയും. മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ സംപൂര്‍ണ സബ്‌സിഡിയറിയായ റോയല്‍ എക്‌സ്‌ചേഞ്ച്‌ യുഎസ്‌എയുടെ ഇന്റര്‍നാഷണല്‍ മണി ട്രാന്‍സ്‌ഫര്‍ ലൈസന്‍സ്‌ ഉപയോഗിച്ചായിരിക്കും ഇന്ത്യയില്‍ വിക്കി ടെക്‌നോളജീസ്‌ ഇടപാടുകള്‍ നടത്തുക.