Breaking News

Trending right now:
Description
 
Apr 27, 2015

കജോളിന്റെ പ്രതിഫലം അഞ്ചു കോടി രൂപ

image രോഹിത്‌ ഷെട്ടി ചിത്രമായ ദില്‍വാലേയിലൂടെ ബോളിവുഡിലെ പ്രണയജോഡികളായ ഷാരൂഖും കജോളും വീണ്ടും ഒന്നിക്കുകയാണ്‌. ഈ ചിത്രത്തിന്‌ മാത്രമായി കജോളിന്റെ പ്രതിഫലം അഞ്ചു കോടി രൂപയാണ്‌. പല നായികമാരും ബോളിവുഡില്‍ വന്നുപോയിട്ടും മുന്‍നിരസ്‌ഥാനം ഇപ്പോഴും കജോളിന്‌ തന്നെയാണ്‌. മൈ നെയിം ഈസ്‌ ഖാന്‍ എന്ന ചിത്രത്തിലാണ്‌ ഷാരൂഖും കജോളും അവസാനമായി ഒന്നിച്ചത്‌. ഷാരൂഖും കാജോളും ഒന്നിക്കുന്നുവെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത്‌ കുച്ച്‌ കുച്ച്‌ ഹോത്താഹെയും ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെയുമാണ്‌. ഈ രണ്ടു ചിത്രങ്ങളിലൂടെ ഷാരൂഖ്‌- കജോള്‍ ബോളിവുഡിന്റെ ഇഷ്‌ട ജോഡികളായി. തൊണ്ണൂറുകളിലെ പ്രണയത്തെ മാറ്റി മറിച്ച ചിത്രങ്ങളായിരുന്നു രണ്ടും. ആദിത്യ ചോപ്ര സംവിധാനം ചെയ്‌ത ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ 1995ല്‍ ആണ്‌ റിലീസ്‌ ചെയ്യുന്നത്‌. അതുവരെയുണ്ടായിരുന്ന ഇന്ത്യന്‍ സിനിമയുടെ മിക്ക റിക്കാര്‍ഡുകളും ഈ ചിത്രം തിരുത്തിക്കുറിച്ചു. ചെന്നൈ എക്‌സ്‌പ്രസ്‌ ആയിരുന്നു രോഹിത്‌- ഷാരൂഖ്‌ കൂട്ടുകെട്ടിലെ അവസാന ചിത്രം. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി രുന്നു അത്‌.