Breaking News

Trending right now:
Description
 
Apr 26, 2015

ഓഐസിസി ഓസ്ട്രേലിയ ദേശീയ കമ്മറ്റി പുനസംഘടിപ്പിച്ചു

ബൈജു ഇലഞ്ഞിക്കുടി
image
ഓഐസിസി ഓസ്ട്രേലിയ ദേശീയ കമ്മറ്റി പുനസംഘടിപ്പിച്ചു. പ്രസിഡന്റായി പൊതുപ്രവർത്തകനും ഓഐസിസി ന്യൂസ്‌ ചീഫ് എഡിറ്ററുമായ ശ്രീ ജോസ് എം ജോർജിനെ തെരഞ്ഞെടുത്തു. ദേശീയ ജനറൽ സെക്രെട്ടറിയായി ശ്രീ ജോർജ് തോമസിനെയും ട്രെഷറാറായി ബിനോയ് പോളിനെയും ഓഐസിസി ഗ്ലോബൽ കമ്മറ്റിയിലേക്ക് ശ്രീ. ബൈജു  ഇലഞ്ഞിക്കുടിയെയും ശ്രീ. ജിൻസൻ കുര്യനെയും ശ്രീ. സാജു പോളിനെയുംതെരഞ്ഞെടുത്തു. 

ഈ വർഷം അവസാനത്തോടെ എല്ലാ സംഘടന കണ്‍വൻഷനുകളും, നവംബറിൽ ദേശീയ സമ്മേളനവും നടക്കും. കെ പി സി സി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള ഭാരവാഹികളെ പങ്കെടുപ്പിക്കുമെന്നും ഓഐസിസി ഗ്ലോബൽ ഭാരവാഹികൾ ഇതിൽ പങ്കെടുക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.   

ഓഐസിസി മെമ്പർഷിപ്പെടുത്ത എല്ലാആളുകളുടെയും ഐഡന്റിറ്റി കാർഡു കളുടെ വിതരണം മെൽബണിൽ നടക്കും. ദേശീയ പ്രസിഡന്റായി മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ട ജോസ് എം ജോർജ് തൊടുപുഴ സ്വദേശിയാണ്. കെ എസ് യു ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം മെൽബണിലെ അറിയപ്പെടുന് ഒരു സാമൂഹ്യ പ്രവർത്തകനാണ്്ലോബൽ കമ്മറ്റി മെമ്പറും വൈസ് പ്രസിഡന്റുമായ  ബൈജു ഇലഞ്ഞിക്കുടി  യൂത്ത് കോണ്ഗ്രസ്‌ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നു.    സി സി ആഡ്ഹോക്  കമ്മറ്റി ണ്വീനറും കൂടിയാണ് ബൈജു.  കെ എസ് യു സംസ്ഥാന കമ്മറ്റിയിൽ പ്രവർത്തിച്ച  ജിൻസൻ കുര്യനാണ് മറ്റൊരു ഗ്ലോബൽ കമ്മറ്റിയംഗം.  

ദേശീയ ജനറൽ സെക്രട്ടറി ജോർജ് തോമസ്‌, രണ്ടു തവണ റാന്നി കോളേജ് യൂണിയൻ ചെയർമാനായിരുന്നുദീർഘകാല  മലയാളി അസോസിയേഷൻ ഭാരവാഹിയായിരുന്ന ഈ നിയമ ബിരുദധാരി  ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് ഓഫ് വിക്ടോറിയ (എഫ്   വിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്.

 

ഓഐസിസി ദേശീയ കമ്മറ്റിയിലെ ഭാരവാഹികൾ നാട്ടിൽ അറിയപ്പെടുന്ന കോണ്ഗ്രസ്‌/യൂത്ത്കോണ്ഗ്രസ്‌ പ്രവർത്തകരായിരുന്നു.  മഹേഷ്‌ സ്കറിയാ കാൻബറ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ആണ്.  കൂടാതെ  കെ എസ് യു സംസ്ഥാന ഭാരവാഹിയായിരുന്നു.  ശ്രീഷിബു കാക്കനാടൻ യൂത്ത് ോണ്ഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്നു.  ശ്രീ.  ജോജോ കുര്യൻ തൃശൂർ യൂത്ത് കോണ്ഗ്രസ്‌ ജില്ലാ സെക്രട്ടറിയും പൂമല സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പറും ആയിരുന്നു.