Breaking News

Trending right now:
Description
 
Apr 25, 2015

രക്തചന്ദന കള്ളക്കടത്ത്‌ : കന്നട നടിക്കെതിരെ കേസ്‌

image രക്തചന്ദന കള്ളക്കടത്തുകേസില്‍ നടന്ന ഗൂഢാലോചനയുടെ പേരില്‍ കന്നട നടി നീതു അഗര്‍വാളിനെ ചോദ്യം ചെയ്യും. നടിയിപ്പോള്‍ ഒളിവിലാണ്‌. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കുര്‍ണൂല്‍ പൊലീസ്‌ സൂപ്രണ്ട എ. രവി കൃഷ്‌ണന്‍ അറിയിച്ചു. കേസില്‍ ഒമ്പതാം പ്രതിയാണു നീതു. വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവും ചഗലമാരി മണ്ഡലം പ്രസിഡന്റുമായ കൊണ്ഡംപള്ളി മസ്‌താന്‍വാലിയെ 13ന്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. മസ്‌താന്‍വാലി നിര്‍മിച്ച പ്രേമപ്രയാണം എന്ന സിനിമയില്‍ നീതു അഭിനയിച്ചിട്ടുണ്ട്‌. നീതുവിന്റെ ബാങ്ക്‌ അക്കൗണ്ടില്‍നിന്നു വന്‍തുക രക്തചന്ദന കള്ളക്കടത്തുകാരുടെ അക്കൗണ്ടിലേക്കു മാറ്റിയതു പൊലീസ്‌ കണ്ടെത്തിയിരുന്നു.