Breaking News

Trending right now:
Description
 
Apr 25, 2015

ഇടുക്കി അണക്കെട്ടില്‍ വിനോദസഞ്ചാരികള്‍ക്ക്‌ ഇനി ബഗി കാറിന്റെ സേവനം

image ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക്‌ ഇനി രണ്ടുകിലോമീറ്ററോളം കാല്‍നടയാത്ര വേണ്ടിവരില്ല. ബഗി കാറിന്റെ സേവനം ലഭ്യമാക്കാനാണ്‌ തീരുമാനം. 6.69 ലക്ഷം രൂപ മുടക്കി ഹൈഡല്‍ ടൂറിസം വകുപ്പാണ്‌ ബഗി കാര്‍ വാങ്ങുന്നത്‌. 27ന്‌ വാഹനം എത്തുമെങ്കിലും അടുത്തമാസം ആദ്യത്തോടെ വാഹനത്തിന്റെ സേവനം ലഭ്യമാകും. ഇടുക്കി - ചെറുതോണി അണക്കെട്ടുകള്‍ക്കു മുകളിലൂടെയുള്ള യാത്രയ്‌ക്ക്‌ 50 രൂപയാണ്‌ ഫീസ്‌. പൊതു അവധി ദിനങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും സഞ്ചാരികള്‍ക്ക്‌ ഈ കാറില്‍ യാത്രചെയ്‌ത്‌ അണക്കെട്ട്‌ കാണാം. ചെറുതോണി അണക്കെട്ടിലെ കവാടത്തില്‍നിന്നു ഇടുക്കി അണക്കെട്ടുവരെയാണ്‌ ഈ യാത്ര. ബാറ്ററികൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന ബഗി കാറിന്റെ വശങ്ങള്‍ തുറന്ന രീതിയിലാണ്‌ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. 12 പേര്‍ക്കാണ്‌ ഒരേസമയം ഈ വാഹ നത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുക. ബാംഗളുരു, മൈസൂര്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബഗികാര്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌.