Breaking News

Trending right now:
Description
 
Apr 24, 2015

ശ്രീലങ്ക കേരളത്തില്‍ ഉല്ലാസക്കപ്പല്‍ സര്‍വീസ്‌ തുടങ്ങും

image കേരളത്തില്‍ ഉല്ലാസക്കപ്പല്‍ സര്‍വീസ്‌ തുടങ്ങാന്‍ ശ്രീലങ്ക താല്‍പര്യം പ്രകടിപ്പിച്ചു. മന്ത്രി എ.പി.അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള കേരള ടൂറിസം സംഘവുമായുള്ള ചര്‍ച്ചയിലാണ്‌ ശ്രീലങ്കയിലെ എംഎംബിഎല്‍ പാത്ത്‌ഫൈന്‍ഡര്‍ എന്ന കമ്പി ഇക്കാര്യം വ്യ്‌ക്തമാക്കിയത്‌. കൊളംബായ്‌ക്കും കൊച്ചിക്കും ഇടയില്‍ ഉല്ലാസക്കപ്പല്‍ സര്‍വീസ്‌ തുടങ്ങാനാണ്‌ കമ്പനിക്കു താല്‍പര്യം. ഇതിന്റെ ഭാഗമായി ശ്രീലങ്കയില്‍നിന്നുള്ള വിദഗ്‌ധ സംഘം കേരളത്തില്‍ അടുത്തുതന്നെ എത്തും. നോര്‍വിജിയന്‍ കമ്പനിയുടെ സഹകരണത്തോടെയാണ്‌ സര്‍വീസ്‌ തുടങ്ങുക. കേരളത്തില്‍നിന്നുള്ള നിക്ഷേപകരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തും. പുതിയതായി ഉല്ലാസക്കപ്പല്‍ സര്‍വീസ്‌ തുടങ്ങുന്നതോടെ കേരളത്തിലും ശ്രീലങ്കയിലും എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ്‌ വിദഗ്‌ധാഭിപ്രായം. ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഉള്‍പ്പെടെയുള്ളവരുമായുള്ള ഉന്നതതല ചര്‍ച്ചകള്‍ ഇന്നു നടക്കും.