Breaking News

Trending right now:
Description
 
Apr 23, 2015

ഒപ്‌റ്റിക്കല്‍ സൂം പവറുമായി നിക്കോണ്‍ സ്‌പ്രിംഗ്‌ സീരീസ്‌ 2015

image വിപണിയില്‍്‌ തരംഗമാകുന്ന പുത്തന്‍ കാമറ മോഡലുകളുമായി നിക്കോണ്‍ കൂള്‍പിക്‌സ്‌ സ്‌പ്രിംഗ്‌ സീരീസ്‌ 2015. 83ഃ വരെയുള്ള മികച്ച പവര്‍ സൂം, ടച്ച്‌ സ്‌ക്രീന്‍ മോണിറ്റര്‍, നൂതന ഷൂട്ടിംഗ്‌ കണ്‍ട്രോള്‍ ടെക്‌നോളജി എന്നിവ സമന്വയിപ്പിച്ച 12 പുതിയ കാമറകളാണ്‌ നിക്കോണ്‍ വിപണിയിലെത്തിച്ചത്‌.
പെര്‍ഫോമന്‍സ്‌ (പി), സ്റ്റൈല്‍ (എസ്‌), ലൈഫ്‌സ്റ്റൈല്‍ (എല്‍എസ്‌), ഓള്‍ വെതര്‍ (എഡബ്‌ള്യൂ) എന്നീ സീരീസുകളിലായി 38 നിറങ്ങളിലാണ്‌ പുതിയ മോഡലുകള്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. കൂള്‍പിക്‌സ്‌ പി സീരീസിലെ മുന്‍നിര മോഡല്‍ കൂള്‍പിക്‌സ്‌ പി900ന്റെ 83ഃ എന്ന സൂം റേഞ്ച്‌ ഈ ഗണത്തില്‍പ്പെട്ട കാമറകളില്‍ ആദ്യമായാണ്‌ ലഭ്യമാകുന്നത്‌. സൂം ചെയ്യുമ്പോള്‍ കാമറ ഷേക്ക്‌ ആവാത്ത തരത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന വസ്‌തുവിനെപ്പോലും കൃത്യമായി കാമറയില്‍ പതിപ്പിക്കാനുതകുന്നതാണ്‌ ഈ സൂം റേഞ്ച്‌.
എസ്‌ സീരീസിലെ 6 മോഡലുകളും കൈയ്യിലൊതുങ്ങുന്ന വലുപ്പവും കാഴ്‌ചയിലെ ആകര്‍ഷകണീയതയുമായി ഒരു പടി മുന്നിലാണ്‌. വാട്ടര്‍പ്രൂഫ്‌, പൊടിയും തണുപ്പും പ്രതിരോധിക്കാനുള്ള ശേഷി എന്നിവയും ഈ സീരീസിന്റെ സവിശേഷതകളാണ്‌. എല്‍ സീരീസിലെ 3 കാമറകളും പിക്‌ചര്‍ ഡിറ്റെയില്‍സില്‍ അനന്ത സാധ്യതകള്‍ മുന്നോട്ടുവയ്‌ക്കുന്നു. ഓള്‍ വെതര്‍ സീരീസാകട്ടെ കരയിലും വെള്ളത്തിലും ഒരു പോലെ പ്രവര്‍ത്തിക്കുന്ന റൂഫ്‌ ഡിസൈനുമായാണ്‌ എത്തുന്നത്‌.