Breaking News

Trending right now:
Description
 
Apr 22, 2015

കോട്ടയം പഴയസെമിനാരിയുടെ ദ്വിശതാബ്ദി പ്രത്യേക സ്റ്റാംപ്‌ പുറത്തിറക്കി

image കോട്ടയം പഴയ സെമിനാരിയുടെ 200-ാം വാര്‍ഷികത്തിന്റെ ഭാഗമായി തപാല്‍ സ്റ്റാമ്പ്‌ പുറത്തിറക്കി. സ്റ്റാമ്പിന്റെ പ്രകാശനം രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജി നിര്‍വഹിച്ചു. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും സഹവര്‍ത്തിത്വത്തിനും മാതൃകയാണ്‌ കേരളമെന്നു പ്രകാശനചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു. കേരളത്തില്‍ ഹിന്ദു, ക്രിസ്‌ത്യന്‍, ഇസ്ലാം മതവിഭാഗങ്ങള്‍ സമാധാനത്തോടെയും ഐക്യത്തോടെയും കഴിഞ്ഞുവെന്നു മാത്രമല്ല സാമൂഹിക ക്ഷേമം വളര്‍ത്തുന്നതിന്‌ സഹകരിക്കുകയും ചെയ്‌തുവെന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന നാനാത്വത്തിന്റെ തിളങ്ങുന്ന മാതൃകയാണ്‌ കോട്ടയത്തെ പഴയസെമിനാരിയെന്നു ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ അഭിപ്രായപ്പെട്ടു. രാഷ്ട്രപതിക്കു പഴയസെമിനാരിയുടെ ഉപഹാരം തോമസ്‌ മാര്‍ അത്തനാസിയോസും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസും ചേര്‍ന്ന്‌ സമ്മാനിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവാ, പ്രിന്‍സിപ്പല്‍ റവ. ഡോ. ജേക്കബ്‌ കുര്യന്‍, റവ. ഡോ.ഒ. തോമസ്‌, ഡോ. കെ.എം. ജോര്‍ജ്‌, ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, അഡ്വ. ജോര്‍ജ്‌ ജോസഫ്‌, ഫാ. സജി അമയില്‍, ഫാ. എം.സി. പൗലോസ്‌, ഫാ. എം.സി. കുര്യാക്കോസ്‌, കൊടിക്കുന്നില്‍ സുരേഷ്‌ എംപി, തപാല്‍വകുപ്പ്‌ സെക്രട്ടറി കാവേരി മുഖര്‍ജി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.