Breaking News

Trending right now:
Description
 
Apr 20, 2015

102.50 കി.മീ മൈലേജുമായി ഹീറോ സ്‌പ്ലെന്‍ഡര്‍

image ഇന്ധനക്ഷമതയില്‍ ചരിത്രമെഴുതി ഹീറോ മോട്ടോകോര്‍പ്പിന്റെ ജനപ്രിയ ബ്രാന്റ്‌ സ്‌പ്ലെന്‍ഡര്‍ ഐസ്‌മാര്‍ട്ട്‌. ഒരു കിലോമീറ്ററിന്‌ 102.50 കിമീ മൈലേജ്‌ കൈവരിച്ച സ്‌പ്ലെന്‍ ഡര്‍ ഐസ്‌മാര്‍ട്ട്‌ ലോകത്തിലെ ഏറ്റവും ഇന്ധനക്ഷമതയേറിയ ബൈക്ക്‌ എന്ന സ്ഥാനവും കൈവരിച്ചു.
ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമേറ്റീവ്‌ ടെക്‌നോളജി (ഐകാറ്റ്‌) സാക്ഷ്യപ്പെടുത്തിയ മൈലേജ്‌ ആണിത്‌. ഭാരത സര്‍ക്കാരിന്റെ നാഷണല്‍ ഓട്ടോമോട്ടീവ്‌ ടെസ്റ്റിംഗ്‌ ആന്റ്‌ ആര്‍&ഡി ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പ്രൊജക്‌റ്റ്‌ ഇംപ്ലിമെന്റേഷന്‍ സൊസൈറ്റിയുടെ(ചഅഠകട) ന്റെ ഒരു ഡിവിഷനാണ്‌ ഐകാറ്റ്‌.

സ്‌പ്ലെന്‍ഡര്‍ പ്ലസ്‌, സ്‌പ്ലെന്‍ഡര്‍ പ്രൊ, സ്‌പ്ലെന്‍ഡര്‍ പ്രൊ ക്ലാസിക്‌, സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, സ്‌പ്ലെന്‍ഡര്‍ ഐസ്‌മാര്‍ട്ട്‌ എന്നീ മോഡലുകള്‍ അടങ്ങുന്ന ഹീറോ സ്‌പ്ലെന്‍ഡര്‍ സീരീസ്‌ ലോകത്തിലെ ഏറ്റവും അധികം വില്‍പനയുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രാന്റാണ്‌. പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റാണ്‌ സ്‌പ്ലെന്‍ഡര്‍ ബൈക്കുകളുടെ ശരാശരി വില്‍പന.

വേണ്ടപ്പോള്‍ എന്‍ജിന്‍ നിര്‍ത്താനും, ക്ലച്ചില്‍ വിരലമര്‍ത്തിയാല്‍ ഉടനടി എന്‍ജിന്‍ സ്റ്റാര്‍ട്ടു ചെയ്യുവാനും സാധിക്കുന്ന ഐ3എസ്‌ (ഐഡില്‍ സ്റ്റാര്‍ട്ട്‌ ആന്‍ഡ്‌ സ്റ്റോപ്പ്‌ സിസ്റ്റം) എന്ന ഗ്രീന്‍ ടെക്‌നോളജിയുമായെത്തുന്ന സ്‌പ്ലെന്‍ഡര്‍ ഐസ്‌മാര്‍ട്ട്‌ തിരക്കുള്ള നഗരസവാരിക്ക്‌ ഏറ്റവും അനുയോജ്യമാണ്‌. 100 സിസി എയര്‍കൂള്‍ഡ്‌ 4 സ്റ്റോക്ക്‌ സിംഗിള്‍ സിലിണ്ടര്‍ ഒഎച്ച്‌സി എഞ്ചിന്‍ നല്‍കുന്ന 7500 ആര്‍പിഎംല്‍ 5.74 ഗണ എന്ന പരമാവധി പവറും 4500 ആര്‍പിഎം ല്‍ 0.82 ഗഴാ എന്ന പരമാവധി റ്റോര്‍ക്കിനുമൊപ്പം സവിശേഷ ഡിസൈന്‍, ബോഡി ഗ്രാഫിക്‌സ്‌, അലോയ്‌ വീല്‍സ്‌, മീറ്റര്‍ കണ്‍സോള്‍ എന്നിങ്ങനെ ആകര്‍ഷകമായ രൂപകല്‍പനയാണ്‌ സ്‌പ്ലെണ്ടര്‍ ഐസ്‌മാര്‍ട്ടിന്റെത്‌. സ്‌പോര്‍ട്ട്‌സ്‌ റെഡ്‌, ലീഫ്‌ ഗ്രീന്‍, എക്‌സലന്റ്‌ ബ്‌ളൂ, ഹെവി ഗ്രേ എന്നീ നാലുനിറങ്ങളിലെത്തുന്ന ഐസ്‌മാര്‍ട്ടിന്‌ 50,991 മുതലാണു എക്‌സ്‌ ഷോറും വില. ഒരു വര്‍ഷം മുമ്പ്‌ വിപണിയിലെത്തിയത്‌ മുതല്‍ 3 ലക്ഷം ഐസ്‌ മാര്‍ട്ട്‌ ബൈക്കുകള്‍ ഇതിനകം വിറ്റുപോയിട്ടുണ്ട്‌.