Breaking News

Trending right now:
Description
 
Apr 20, 2015

പ്രഫ. കെ.വി. തോമസ്‌ എംപി ക്ക്‌ മെല്‍ബണില്‍ സ്വീകരണം നല്‍കി

George Thomas
image മെല്‍ബണ്‍: ഔദ്യോഗിക സന്ദര്‍ശനാര്‍ഥം മെല്‍ബണില്‍ എത്തിയ മുന്‍ കേന്ദ്ര മന്ത്രി പ്രഫ. കെ.വി. തോമസിന്‌ ഓസ്‌ട്രേലിയ ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. കേരളത്തില്‍നിന്നും വിദേശത്തെത്തുന്ന മലയാളികള്‍ നാടിനോടും നാട്ടിലെ നേതാക്കന്മാരോടും കാണിക്കുന്ന സ്‌നേഹം രാജ്യസുരക്ഷപോലെ മഹത്തരമാണെന്ന്‌ പ്രഫ. കെ.വി. തോമസ്‌ പറഞ്ഞു. ഓരോ രാജ്യത്തും കോണ്‍ഗ്രസിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ചെറുപ്പക്കാര്‍ ഉണ്ടാകട്ടെ എന്നും അത്‌ ഭാരതത്തിന്റെ അന്തസും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന തരത്തില്‍ ആകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ജോസ്‌ എം ജോര്‍ജ്‌ പ്രഫ. കെ.വി. തോമസിനെ സ്വീകരിച്ചു. 

ഔദ്യോഗിക സന്ദര്‍ശനാര്‍ഥമാണ്‌ പ്രഫ. കെ.വി. തോമസ്‌ എംപി ഓസ്‌ട്രേലിയായിലെ അഡ്‌ലെയ്‌ഡിലെത്തിയത്‌. അദ്ദേഹത്തിന്‌ ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ ദേശീയ ജനറല്‍ സെക്രട്ടറിയും പിആര്‍ഒയുമായ ജോര്‍ജ്‌ തോമസ്‌, ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ വിക്ടോറിയ ഭാരവാഹികളായ ജിബി ഫ്രാങ്ക്‌ളിന്‍, ബോസ്‌കോ തിരുവന്തപുരം, മാര്‍ട്ടിന്‍ മാത്യു, ക്ലീറ്റസ്‌ ചാക്കോ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.