Breaking News

Trending right now:
Description
 
Apr 20, 2015

കനിക കപൂര്‍ മിസ്‌ ക്വീന്‍ ഓഫ്‌ സൗത്ത്‌ ഇന്ത്യ

image ഡല്‍ഹി സുന്ദരി കനിക കപൂര്‍ ഈവര്‍ഷത്തെ മണപ്പുറം മിസ്‌ ക്വീന്‍ ഓഫ്‌ സൗത്ത്‌ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. മംഗളൂരു സ്വദേശി ശ്രീനിധി ആര്‍. ഷെട്ടിയാണ്‌ ഫസ്റ്റ്‌ റണ്ണറപ്പ്‌. കേരളത്തില്‍നിന്നുള്ള ഗായത്രി ആര്‍. സുരേഷ്‌ സെക്കന്‍ഡ്‌ റണ്ണറപ്പുമായി. മണപ്പുറം ഫിനാന്‍സ്‌ മാനേജിംഗ ഡയറക്ടര്‍ വി.പി. നന്ദകുമാര്‍ വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. കേരളത്തില്‍നിന്നുള്ള അലീന കാത്തറിന്‍ ആമണ്‍ മിസ്‌ പെര്‍ഫക്ട്‌ ടെന്നും ഹന്ന റെജി കോശി മിസ്‌ ക്യാറ്റ്‌വാക്കും മിസ്‌ ബ്യൂട്ടിഫുള്‍ സ്‌കിന്നും മീനു കൃഷ്‌ണന്‍ മിസ്‌ പെഴ്‌സനാലിറ്റിയുമായി. ശ്രീനിധി ആര്‍. ഷെട്ടി (മിസ്‌ കണ്‍ജീന്യാലിറ്റി), സീംത ചൗധരി (മിസ്‌ ബ്യൂട്ടിഫുള്‍ ഫെയ്‌സ്‌), ഗുരുഷ ഗാന്ധി (മിസ്‌ ബ്യൂട്ടിഫിള്‍ സ്‌മൈല്‍), അക്ഷയ്‌ അല്‍ഷി (മിസ്‌ ബ്യൂട്ടിഫല്‍ ഹെയര്‍), വന്‍ലാല്‍മാല്‍ സ്വാമി (മിസ്‌ വ്യൂവേഴ്‌സ്‌ ചോയ്‌സ്‌), റിയ സാധ്വാനി (മിസ്‌ ബ്യൂട്ടിഫുള്‍ ഐസ്‌), മാഗന്‍ ഫെര്‍ണാണ്‌ടസ്‌ (മിസ്‌ ടാലന്റഡ്‌), കനിക കപുര്‍ (മിസ്‌ ഫോട്ടോജെനിക്‌) എന്നിവരാണ്‌ മറ്റ്‌ സമ്മാനജേതാക്കള്‍. മുന്‍ മിസ്‌ ഇന്ത്യ പാര്‍വതി ഓമനക്കുട്ടന്‍, പൂജ ഭാമ്ര, മിലി അശോക്‌ വര്‍ഗീസ്‌, തോഷ്‌മ ബിജു, ഖാലിദ്‌ സിദ്ദിഖ്‌ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.