Breaking News

Trending right now:
Description
 
Dec 10, 2012

ഡോര്‍കിംങില്‍ ഒഐസിസിയുടെ പുതിയ കമ്മിറ്റി

Suju K Daniel
image ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസിവിഭാഗമായ ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (OICC UK)യുടെ ഡോര്‍കിംങ്‌ കമ്മിറ്റി നിലവില്‍വന്നു. 

സറേ റീജനു കീഴിലുള്ള ഡോര്‍കിംങില്‍ കഴിഞ്ഞ ദിവസം റീജണല്‍ ജനറല്‍ സെക്രട്ടറി ബേബിക്കുട്ടി ജോര്‍ജിന്റെ അധ്യക്ഷതയില്‍ യോഗം കൂടി ഭാരവാഹികളെ തെരെഞ്ഞെടുത്തു. 

പുതിയ ഭാരവാഹികള്‍

പ്രസിഡന്റ്‌ സാജു ആന്റണി
വൈസ്‌ പ്രസിഡന്റ്‌ ബിനു തോമസ്‌
ജനറല്‍ സെക്രട്ടറി മോന്‍സി വര്‍ഗീസ്‌
ട്രഷറര്‍ ജിന്‍സി തോമസ്‌
ജോയിന്റ്‌ സെക്രട്ടറി നെല്‍സണ്‍ ജോസഫ്‌
എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ സന്തോഷ്‌ ഡേവിഡ്‌, ജോസ്‌മി വര്‍ഗീസ്‌, മിഥു നിഥിന്‍, ട്രീസ, റോബിന്‍ ജോബ്‌


 

തുടര്‍ന്നു നടന്ന യോഗത്തില്‍ ബിജു കല്ലമ്പലം ആഷംസകളര്‍പ്പിച്ചു. സറേ റീജണല്‍ പ്രസിഡന്റ്‌ സുനുദുത്‌, ക്രോയ്‌ഡണ്‍ കമ്മിറ്റി അംഗം ബിജു കരിയില്‍, ടിബിന്‍ സാമുവേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

പുതിയ കമ്മിറ്റിയില്‍ സ്‌ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമാണെന്ന്‌ OICC UK നാഷണല്‍ കണ്‍വീനര്‍ ടി ഹരിദാസ്‌ പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ ബിനു തോമസ്‌ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ സാജു ആന്റണി നന്ദി രേഖപ്പെടുത്തി.