Breaking News

Trending right now:
Description
 
Dec 10, 2012

ഗായിക ജെന്നി റിവേര വിമാനാപകടത്തില്‍ മരിച്ചു

image ലേസര്‍ ജെറ്റ്‌ വിമാനം തകര്‍ന്നുവീണ്‌ പ്രശസ്‌ത ടെലിവിഷന്‍ താരവും മെക്‌സിക്കന്‍- അമേരിക്കന്‍ ഗായികയുമായ ജെന്നി റിവേര (43) മരിച്ചു. തകര്‍ന്നുവീണ വിമാനം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്‌ പിന്നീട്‌ കണ്ടെത്തിയത്‌. വടക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ പര്‍വതമേഖലയായ സൂവോ ലിയോണിനു സമീപമായിരുന്നു അപകടം. റിവേര സഞ്ചരിച്ചിരുന്ന ലേസര്‍ജെറ്റ്‌ 25 വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഞായറാഴ്‌ച രാത്രിയോടെ എയര്‍ട്രാഫിക്‌ കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ മലയോരമേഖലയായ ഇറ്റര്‍ബൈഡിനു സമീപം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

തകര്‍ന്നുവീണ വീണം പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. റിവേരയെ കൂടാതെ നാലു യാത്രക്കാരും രണ്ടു പൈലറ്റുമാരും വിമാനത്തിലുണ്ടായിരുന്നു. ഇവരും മരിച്ചതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. എങ്ങനെയാണ്‌ അപകടം ഉണ്ടായതിനെക്കുറിച്ച്‌ ബന്ധപ്പെട്ടവര്‍ അന്വേഷണം ആരംഭിച്ചു. യുഎസിലെ കാലിഫോര്‍ണയിലായിരുന്നു റിവേരയുടെ ജനനം. സംഗീതത്തിന്റെ ലോകത്ത്‌ ജീവിച്ച ഈ പ്രതിഭയ്‌ക്ക്‌ ലോകത്തെമ്പാടും ഒട്ടേറെ ആരാധകരുണ്ട്‌. 2003, 2008, 2010 വര്‍ഷങ്ങളില്‍ ലാറ്റിന്‍ ഗ്രാമി പുരസ്‌കാരത്തിനു റിവേരയെ നാമനിര്‍ദ്ദേശം ചെയ്‌തിരുന്നു. നിരവധി ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും റിവേരയുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. നിരവധി പുരസ്‌കാരങ്ങളും റിവേരയെ തേടിയെത്തിയിട്ടുണ്ട്‌. സന്നദ്ധപ്രവര്‍ത്തകകൂടിയായിരുന്നു റിവേര.