Breaking News

Trending right now:
Description
 
Apr 16, 2015

കുട്ടിയുടെ മനസ്സില്‍ മാതൃകയായ ആള്‍

ഡോ. അമൃത ബവീഷ്
image
കുട്ടികളെ സ്വാധീനിക്കുന്ന ഒരേയൊരു കാര്യം...!

കുട്ടികള്‍ ഒരു പ്രായമെത്തികഴിയുമ്പോള്‍ അവരുടെ ആദര്‍ശങ്ങളും സത്യസന്ധതയും കുറേ നഷ്ടപ്പെടുന്നതു കാണാം,
തന്‍ കാര്യം നേടാന്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കാന്‍ മടിക്കാത്തവരും തീരെ ദേഷ്യത്തോടെ പെരുമാറുന്നവരുമായി തീരുന്നത് എന്തുകൊണ്ടെന്ന എപ്പൊഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ??

കുട്ടികളെ സ്വാധീനാക്കുന്നത് ഒരേയൊരു കാര്യ മാത്രമാണ്...
കുട്ടിയുടെ മനസ്സില്‍ മാതൃകയായ ആള്‍!!

അത് അച്ഛനോ അമ്മയോ ടീച്ചറോ ആരുവേണമെങ്കിലും ആവാം...



കേള്‍ക്കുന്ന വാക്കുകളെക്കാളും കാണുന്ന പ്രവൃത്തികള്‍ പകര്‍ത്താനായിരിക്കും കുട്ടികള്‍ക്ക് താത്പര്യം.

രക്ഷിതാക്കള്‍ ജീവിതത്തില്‍ ചെയ്യുന്നതിന്ഠെ നേരെ വിപരീതം കുട്ടികളോട് പറഞ്ഞാല്‍ അവര്‍ അത് ഉള്‍ക്കൊള്ളില്ല!

ജീവിതത്തെ പറ്റി കളവുകള്‍ കേട്ടാണു ഒരു കുട്ടി വളരുന്നതെങ്കില്‍ ഒരു ഘട്ടത്തില്‍ തിരിച്ചറിയും തന്നോട് പറഞ്ഞതെല്ലാം നുണയാണെന്ന...

പഠനരംഗത്ത് മെരിറ്റ് മാത്രമനുസരിച്ചല്ല നേട്ടങ്ങളെന്നും, വളഞ്ഞ വഴികളിലൂടെ നേടിയ ഗ്രേടുകളല്ല വിലയേരിയതെന്ന,
വേണ്ട സമയത്ത് അച്ഛനമ്മമാര്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടതാണ്..


അവര്‍ക്ക് സ്വന്തം കഴിവുകള്‍ക്കു അനുസരിച്ച് ഗ്രേഡുകള്‍ ലഭിച്ചില്ലെങ്കിലും അവര്‍ക്ക് അതിനോട് പൊരുത്തപ്പെടാനാവും!..

അച്ഛനുമമ്മയും ആവുക, ഒരു കുട്ടിയെ നന്നായി വളര്‍ത്തിയെടുക്കുക - ഇത് ലോകത്തിലെ ഏറ്റവും ശ്രമകരമായ ഉത്തരവാദിത്തങ്ങളിലൊന്നാണ്!

അച്ഛനമ്മമാര്‍ ആവുകയെന്നത് നമ്മുടെ മരണം വരെ നീണ്ടു നില്ക്കുന്ന ജോലിയാണ്.

കുട്ടികള്‍ വളര്‍ന്ന 70 വയസ്സായാലും അച്ഛനുമമ്മയും എന്ന സ്ഥാനം മാറുന്നില്ല!


ഏതു തരം രക്ഷിതാക്കളാണ് നിങ്ങള്‍??

" അയ്യോ അതു ചെയ്യല്ലേ ഇതു പാടില്ല " അതോ "നീ ഞാന്‍ പറയുന്നത് അനുസരിച്ചാല്‍ മതി"
അതോ സ്നേഹത്തോടെ അവരെ ഒപ്പം ചേര്‍ത്ത് അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുന്ന രക്ഷിതാവോ??

നിങ്ങള്‍ ഇതുവരെ അച്ഛനും അമ്മയോ ആയിട്ടില്ലെങ്കില്‍ - 'എനിക്കൊരു കുട്ടിയെ വേണം' എന്ന് ഉള്ളില്‍ തട്ടി യഥാര്‍മായും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്കൊരു നല്ല അച്ഛനോ അമ്മയോ ആവാന്‍ കഴിയു..

ഇനിയുള്ള ജീവിതത്തിലെന്നും സ്വന്തം സ്ഥാനം രണ്ടാമതോ മൂന്നാമതൊ ആയി സ്വയം കല്പിക്കാന്‍ സന്നദ്ധരാണോ എന്നു കൂടി ആലോചിക്കുക..