Breaking News

Trending right now:
Description
 
Apr 16, 2015

ഗുജറാത്തിലെ എന്‍ജിനീയറിങ്‌ അധ്യാപകര്‍ 28 ദിവസംകൊണ്ട്‌ ഡ്രൈവറില്ലാ കാര്‍ പുറത്തിറക്കി

image ഗുജറാത്തിലെ സാനന്ദ്‌ അമിരാജ്‌ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങിലെ അധ്യാപകര്‍ ഡ്രൈവറില്ലാ കാറുണ്ടാക്കി ശ്രദ്ധിക്കപ്പെട്ടു; അതും 28 ദിവസംകൊണ്ട്‌. പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ച കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാനും ഗിയര്‍മാറ്റാനും തിരിയാനും ആന്‍ഡ്രോയ്‌ഡ്‌ ആപ്‌ നല്‍കുന്ന കമാന്‍ഡുകള്‍ മതി. പരമാവധി മണിക്കൂറില്‍ നൂറു കിലോമീറ്റര്‍വരെ വേഗത്തില്‍ ഈ കാര്‍ ഓടും. 3ജി വയര്‍ലെസ്‌ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്ന ആന്‍ഡ്രോയ്‌ഡ്‌ ആപ്‌ ആണ്‌ കാറിനെ നിയന്ത്രിക്കുക. പോകുന്ന വഴി തെളിയുന്ന സ്‌ക്രീന്‍, ആറ്‌ അത്യാധുനിക നൈറ്റ്‌-വിഷന്‍ കാമറകള്‍ എന്നിവ കാറിലുണ്ട്‌. കൂട്ടിയിടികള്‍ ഒഴിവാക്കുന്നത്‌ ഈ കാമറകളാണ്‌. ഇവയില്‍നിന്നും സെന്‍സറുകളില്‍നിന്നുമുള്ള ഡാറ്റ പ്രയോജനപ്പെടുത്തിയാണ്‌ ആപ്‌ പ്രവര്‍ത്തിക്കുക. ശാരീരിക ന്യൂനതകളുള്ളവര്‍ക്ക്‌ ഏറെ ഗുണകരമായിരിക്കും ഈ കാര്‍. എന്‍ജിനീയറിങ്‌ കോളജിലെ അധ്യാപകര്‍ക്ക്‌ ഗൂഗിളിന്റെ സെല്‍ഫ്‌ ഡ്രൈവണ്‍ കാര്‍ പ്രോജക്ടാണ്‌ പ്രചോദനം നല്‍കിയത്‌. ഗൂഗിള്‍ ഡ്രൈവറില്ലാ കാറുണ്ടാക്കി ശ്രദ്ധിക്കപ്പെട്ടിട്ട്‌ അധികനാളായില്ല.