Breaking News

Trending right now:
Description
 
Apr 16, 2015

സണ്ടക്കോഴി തമിഴ്‌ ചിത്രത്തിലൂടെ മീരാ ജാസ്‌മിന്‍ തിരിച്ചെത്തുന്നു

image വിവാഹശേഷം അഭിനയത്തില്‍ നിന്നു മാറിനില്‍ക്കുന്ന മലയാളി നടി മീരാ ജാസ്‌മിന്‍ സിനിമയില്‍ തിരിച്ചെത്തുന്നു. ലിംഗുസ്വാമി സംവിധാനം ചെയ്‌ത സണ്ടക്കോഴി എന്ന തമിഴ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ്‌ മീര സിനിമയില്‍ തിരിച്ചെത്തുന്നത്‌. പക്ഷേ, നായിക ആയിരിക്കില്ല. എങ്കിലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ തന്നെയായിരിക്കും അഭിനയിക്കുക. ചിത്രത്തില്‍ ഫ്‌ളാഷ്‌ബാക്ക്‌ രംഗമായിട്ടാണ്‌ മീരയുടെ ഭാഗം ചിത്രീകരിക്കുന്നത്‌. നായിക അല്ലെങ്കിലും ചിത്രത്തില്‍ മീരയുടെ വേഷത്തിനു പ്രാധാന്യമുണ്ട്‌. ചിത്രത്തില്‍ ആരാണ്‌ നായിക, നായകന്‍ എന്നത്‌ തീരുമാനമായിട്ടില്ല. സണ്ടക്കോഴിയുടെ ആദ്യഭാഗം സംവിധാനം ചെയ്‌തതും ലിംഗുസ്വാമിയാണ്‌. ആദ്യ ഭാഗത്തില്‍ മീരാ ജാസ്‌മിനായിരുന്നു നായിക. വിശാല്‍ നായകനും. 2005ല്‍ പ്രദര്‍ശനത്തിനെത്തിയ സണ്ടക്കോഴിയുടെ ആദ്യ ഭാഗം വന്‍ ഹിറ്റായിരുന്നു. ഈ ചിത്രത്തില്‍ നായികയായതോടെയാണ്‌ മീരയ്‌ക്ക്‌ തമിഴില്‍ സ്വന്തമായി ഒരു ഇരിപ്പിടം കിട്ടിയത്‌.