Breaking News

Trending right now:
Description
 
Apr 16, 2015

ലുലു മാളില്‍ ലിറ്റില്‍ ടൗണ്‍ തുറന്നു; 15 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ അവധിക്കാലം അടിച്ചുപൊളിക്കാം

image കുട്ടികള്‍ക്ക്‌ അവധിക്കാലത്ത്‌ വിനോദ, വിസ്‌മയം തീര്‍ക്കുന്നതിനും അടിച്ചുപൊളിക്കുന്നതിനുമായി കൊച്ചി ഇടപ്പള്ളിയിലുള്ള ലുലു മാളില്‍ കുട്ടികളുടെ ലിറ്റില്‍ ടൗണ്‍ തുറന്നു. ലിറ്റില്‍ ടൗണ്‍ മേയ്‌ 24 വരെ പ്രവര്‍ത്തിക്കും. 15,000 ചതുരശ്ര അടിയില്‍ ഒരുക്കിയ കുട്ടികളുടെ ലിറ്റില്‍ ടൗണ്‍ വിനോദവും വിജ്‌ഞാനവും ഒരു പോലെ കോര്‍ത്തിണക്കിയതാണ്‌. അഞ്ചു മുതല്‍ 15 വസയ്‌ വരെയുള്ള കുട്ടികള്‍ക്കേ ഇവിടെ പ്രവേശനമുള്ളൂ. ബാങ്ക്‌, എടിഎം, പത്ര ഓഫീസ്‌, ഡ്രൈവിംഗ്‌ സ്‌കൂള്‍, എഫ്‌എം സ്റ്റേഷന്‍, പൊലീസ്‌ സ്റ്റേഷന്‍, സിനിമാ തിയേറ്റര്‍, പെട്രോള്‍ പമ്പ്‌, മോഡലിംഗ്‌ സ്‌കൂള്‍, ഫിലിം അക്കാഡമി, സലൂണ്‍, ഹൈപ്പര്‍മാര്‍ക്കറ്റ്‌, സ്‌പോര്‍ട്‌സ്‌ അക്കാദമി എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്‌. ദിവസേന രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയാണ്‌ ലിറ്റില്‍ ടൗണിന്റെ പ്രവര്‍ത്തനം. നടി കാവ്യാ മാധവന്‍ ലിറ്റില്‍ ടൗണിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.