Breaking News

Trending right now:
Description
 
Apr 15, 2015

ഈ ജന്മം തന്നെ വലിയോരു ഭാഗ്യമല്ലേ

ഡോ. അമൃത ബവീഷ്
image
നിര്‍ഭാഗ്യരാണെന്ന് സ്വയം പഴിക്കുന്നവര്‍ക്കാണീ പോസ്റ്റ്.

നിങ്ങളുടെ ജനനത്തിന്റെ രഹസ്യം അറിയാമോ?

ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുന്നതോടെ തന്നെ അവളില്‍ ആയുഷ്ക്കാലം മുഴുവനും ഉപയോഗിക്കാനാവുന്നത്ര അണ്ഡങ്ങള്‍ അവളുടെ അണ്ഡാശയത്തില്‍ ഉണ്ടാകും. ഏതാണ്ട് 10 ദശലക്ഷം.

കുഞ്ഞൊരു യുവതിയായി മാറുമ്പോഴേക്കും ഇത് കുറഞ്ഞ് 2-4 ലക്ഷമാകുന്നു.

ഓരോ മാസവും ഏതാണ്ട് 15-20 അണ്ഡങ്ങള്‍ പൂര്‍ണവളര്‍ച്ചയില്‍ എത്താന്‍ ശ്രമിക്കുന്നു. പക്ഷെ അതില്‍ ഒന്നിന് മാത്രമേ പൂര്‍ണമായി വളര്‍ച്ച കൈവരിക്കാന്‍ കഴിയൂ.

പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡം താന്‍ ഇരിക്കുന്നടുത്തുനിന്ന് ചെറിയൊരു സുഷിരമുണ്ടാക്കി പുറത്തേക്ക് വരുന്നു.

ആരോഗ്യവാനായൊരു പുരുഷന്‍ സംയോഗത്തില്‍ 300-500 ദശലക്ഷം ബീജങ്ങള്‍ പുറത്തുവരും. ഈ ബീജങ്ങളുടെ മുന്നോട്ടുള്ള യാത്ര സാഹസകരം തന്നെയാണ്. ഗര്‍ഭാശയത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ പകുതിയിലധികം ബീജങ്ങള്‍ നശിക്കും. ബാക്കിയുള്ളവ സഞ്ചാരം തുടങ്ങും. ഇതില്‍ പകുതിയോളം ബീജങ്ങള്‍ക്ക് മാത്രമേ അണ്ഡാശം കണ്ടുപിടിക്കാന്‍ കഴിയൂ.

അണ്ഡവാഹിനിയിലൂടെയുള്ള യാത്രയും കഷ്ടം തന്നെ. ഇവിടെയും പകുതി പേര്‍ അവസാനിക്കുന്നു. എല്ലാ കടമ്പകളും കടക്കുന്നവര്‍ക്ക് കാണാം, അണ്ഡം അവരെ അവിടെ കാത്തിരിക്കുകയായിരിക്കും. അണ്ഡത്തില്‍ ഒരു ദ്വാരമുണ്ടാക്കി വേണം അകത്തു കയരാന്‍. അതിനുള്ള ശക്തിയും പ്രാപ്തിയും വളരെ കുറച്ചു ബീജങ്ങള്‍ക്കേ ഉണ്ടാകുകയുള്ളു.

ഒരാള്‍ക്ക് മാത്രമേ അകത്തേക്ക് പ്രവേശനമുള്ളു. നിയോഗമെന്നതു പോലെ ഒരു ബീജം തന്റെ തലകൊണ്ട് ഒരു സുഷിരമുണ്ടാക്കി അകത്തു കയറുന്നു.

ഈ ആരോഗ്യവാനായ ബീജവും, ഭാഗ്യവതിയായ അണ്ഡവും ചേരുന്നതോടെയാണ് നമ്മുടെ ഓരോര്‍ത്തരുടേയും തുടക്കം.
പിന്നെയും ഒരുപാട് കടമ്പകള്‍ കടക്കണം, ദുര്‍ഘടം പിടിച്ച കുറേ കടമ്പകള്‍.

ഓരോ നിമിഷവും വളര്‍ച്ചയോട് കൂടി 9 മാസമാകുമ്പോളാണ് ഓരോ രുത്തരുടേയും ജനനം!

ഏകദേശം 300-500 ദശലക്ഷം ബീജങ്ങളില്‍ ഒന്ന്, 20-30 അണ്ഡങ്ങളില്‍ ഒന്ന്-  ഇങ്ങനെ പ്രകൃതി തന്നെ തിരഞ്ഞെടുത്തവരാണ് നമ്മള്‍ ഓരോരുത്തരേയും. ഇതുതന്നെ വലിയോരു ഭാഗ്യമല്ലേ? 
അദ്ഭുതമല്ലേ?

എത്രയോ കടമ്പകള്‍, ദുര്‍ഘടങ്ങള്‍ ഒക്കെ അന്നുതന്നെ തരണം ചെയ്തു ജയിച്ചവരാണ് നമ്മള്‍..
ആരുടേയും സഹായമില്ലാതെ മുന്നോട്ട് കുതിച്ചവര്‍..
അത്രയ്ക്കൊന്നും പാടില്ല ഇന്ന് ഈ ഭൂമിയില്‍ ജീവിക്കാന്‍...

So be happy...

നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍ തന്നെയാണ്!!