Breaking News

Trending right now:
Description
 
Apr 14, 2015

മിതമായ നിരക്കില്‍ ഭവന വായ്‌പയുമായി മുത്തൂറ്റ്‌ ഹോംഫിന്‍

image ഇന്ത്യയിലെ മുന്‍നിര ബിസിനസ്‌ ഗ്രൂപ്പുകളിലൊന്നായ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഭവനവായ്‌പാ രംഗത്തേക്ക്‌ പ്രവേശിക്കുന്നു. കമ്പനിയുടെ 17-ാമത്‌ ഡിവിഷനായ മുത്തൂറ്റ്‌ ഹോംഫിന്‍ എന്ന ഭവനവായ്‌പാ വിഭാഗത്തിന്‌ കൊച്ചിയില്‍ ഔപചാരികമായി തുടക്കം കുറിച്ചു. മുത്തൂറ്റ്‌ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌, മുത്തൂറ്റ്‌ ഹോംഫിന്‍ ഇന്ത്യ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍ജ്‌ തോമസ്‌ മുത്തൂറ്റ്‌, മുത്തൂറ്റ്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടിവ്‌ ഡയറക്‌ടര്‍ കെ.പി. പത്മകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്വന്തമായൊരു ഭവനം എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന സംരംഭമാണ്‌ മുത്തൂറ്റ്‌ ഹോംഫിന്‍.

ആകര്‍ഷകമായ നിരക്കുകളും സത്വര ലോണ്‍ അപ്രൂവല്‍ നടപടികളുമായി ഭവനവായ്‌പാരംഗത്ത്‌ മേല്‍ക്കൈ നേടാനാണ്‌ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ലക്ഷ്യമിടുന്നത്‌. ഒരു ലക്ഷം മുതല്‍ 5 കോടി രൂപ വരെയുള്ള ഭവനവായ്‌പകള്‍ ഓഫര്‍ ചെയ്യുന്ന മുത്തൂറ്റ്‌ ഹോംഫിന്‍, 30 വര്‍ഷം വരെ വായ്‌പാ കാലാവധിയുള്ള ലോണുകള്‍ക്ക്‌ 10.20% മുതലാണ്‌ വാര്‍ഷിക പലിശനിരക്ക്‌ ഈടാക്കുന്നത്‌. വായ്‌പാ തിരിച്ചടവ്‌ ഡിമിനിഷിംഗ്‌ ബാലന്‍സ്‌ അധിഷ്‌ഠിതമായി, തുല്യ പ്രതിമാസ തവണകളായി (ഇഎംഐ) അടയ്‌ക്കാവുന്നതാണ്‌. 13% മുതലുള്ള പലിശനിരക്കില്‍ 15 വര്‍ഷത്തേയ്‌ക്കു വരെ 10 ലക്ഷം മുതല്‍ 5 കോടിവരെ പ്രോപ്പര്‍ട്ടികളിന്മേലുള്ള വായ്‌പയും മുത്തൂറ്റ്‌ ഹോംഫിന്‍ നല്‍കുന്നുണ്ട്‌.

കേരളീയര്‍ക്ക്‌ ശുഭാരംഭങ്ങള്‍ക്ക്‌ സമുചിതമായ വിഷു ദിനത്തിലാണ്‌ മുത്തൂറ്റ്‌ ഹോംഫിന്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്‌. മെയ്‌ 16 വരെയുള്ള ആദ്യത്തെ ഒരു മാസത്തിനുള്ളില്‍ നല്‍കുന്ന വായ്‌പകള്‍ക്ക്‌ പ്രോസസ്സിംഗ്‌ ചാര്‍ജില്‍ 50% ഇളവു നല്‍കുന്നതാണ്‌. കേരളത്തില്‍ തുടക്കമിടുന്ന മുത്തൂറ്റ്‌ ഹോംഫിന്‍ ഡിവിഷന്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും വിപുലീകരിക്കാനാണ്‌ ഗ്രൂപ്പിന്റെ പദ്ധതി.