Breaking News

Trending right now:
Description
 
Apr 14, 2015

ജീവിതം... അതങ്ങനെയാണ്..പലപ്പോഴും ഭ്രാന്ത് പിടിപ്പിക്കും...

ഡോ. അമൃത ബവീഷ്
image

ജീവിതം... അതങ്ങനെയാണ്..പലപ്പോഴും ഭ്രാന്ത് പിടിപ്പിക്കും...
നിരാശയുടെ മൂടല്‍ മഞ്ഞ് കാരണം സന്തോഷവും സമാധാനവുമൊക്കെ വെറും സ്വപ്നമായി മാത്രം ദൂരെ മാഞ്ഞു നില്‍ക്കും..

ഇതൊക്കെയാണെങ്കിലും മനുഷ്യ ജന്മത്തിനു ഒരു പ്രത്യേകതയുണ്ട്- നമുക്ക് നമ്മുടെ മനസ്ഥിതി ഏറെ കുറെ മാറ്റാന്‍ കഴിയും, അതു വഴി ജീവിതത്തേയും...

നമ്മുടെ ഫോണിലൊക്കെ ഉള്ളത് പോലെ ജീവിതത്തിലും ഒത്തിരി ഓപ്ഷനുകളുണ്ട്..
നമ്മള്‍ ഒരിക്കലും നിസ്സഹായരല്ല... കുഞ്ഞു മാറ്റങ്ങള്‍പ്പോലും വലിയ സന്തോഷത്തിനു വഴിയൊരുക്കും..

* ധൃതി വേണ്ട..
ജീവിതം സാവധാനമായി ഒഴുകട്ടെ.. നമ്മുടെ ധൃതിയാണ് പലപ്പോഴും പല പിരിമുറുക്കത്തിനു കാരണം..
തിരകള്‍ തിരക്കു കാട്ടുമ്പോഴാണ് സുനാമി ഉടലെടുക്കുന്നത്...

* കൂടുതല്‍ ചിന്തിക്കാതിരിക്കുക, നമുക്ക് സ്വന്തമെന്ന് പറയാന്‍ ഈ ക്ഷണം മാത്രമേ ഉള്ളു!!

* ജീവിതത്തിന് ഒരു ചിട്ട നല്ലതാണ്, നിശ്ചിത സമയത്തില്‍ സൂര്യോദയത്തിനു മുന്പേ എഴുനേല്‍ക്കുക, ലഘു വ്യായാമം, നല്ല ചൂട് ചായ.. ഇതൊക്കെ ഒരു പതിവെന്ന മട്ടില്‍ ചെയ്യരുത്.. മറിച്ച് എല്ലാം അസ്വധിക്കുക...

* അന്യരോട് മത്സരിക്കുമ്പോള്‍ മാത്രമേ തോല്വിയുടെ പേടിയും നിരാശയും ഉണ്ടാവുകയുള്ളു.. നിങ്ങളുടെ കഴിവിനോട് തന്നെ മത്സരിക്കുക..
പറ്റില്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക..

* ചിരിക്കുക..

* നന്നായി ഉറങ്ങുക, ഭക്ഷണം പണം എന്നതു പോലെ തന്നെ ജീവിതത്തില്‍ ഉറക്കത്തിനും ഏറെ പ്രാധാന്യമുണ്ട്

* വയറു നിറയെ വെള്ളം കുടിക്കുക

* പിന്നെ ഐഫോണും, സ്മാര്‍ട്ട്ഫോണും ലാപ്ടോപ്പും കുറച്ച് നേരത്തേക്ക് മാറ്റിവെയ്ക്കുക. 
നമ്മുടെ ശരീരത്തില്‍ ദൈവം വൈഫൈയ്യും, കേബിളും ഒന്നും തന്നെ ഘടിപ്പിച്ചിട്ടില്ല അതുകൊണ്ടു തന്നെ മനുഷ്യമനസ്സിന് എല്ലാ സമയവും ഇന്ഠര്‍നെറ്റിനൊപ്പം ഇരിക്കാന്‍ പറ്റില്ല.
മനുഷ്യനെ ഒരു സമൂഹജീവിയായാണ് പ്രോഗ്രാം ചെയ്തിട്ടുള്ളത്...

* പ്രകൃതിയോട് അടുത്ത് നോക്കു, സൂര്യോദയത്തിന്ഠെ സന്തോഷവും , സൂര്യാസ്തമയത്തിന്ഠെ സൌന്ദര്യവും ആസ്വധിച്ചു തന്നെ അറിയണം.
സൂര്യപ്രകാശം ഏല്‍ക്കുന്നത് പല അസുഖങ്ങളേയും അകറ്റും..

* സീരിയലുകളും ന്യൂസും കഴിവതും ഒഴിവാക്കുക. മനസ്സിന് സന്തോഷം പകരുന്ന നര്‍മ്മം നിറഞ്ഞ പരിപാടികള്‍ കാണുക, പാട്ടു കേള്‍ക്കുക.

* പ്രാര്‍ത്ഥന, ധ്യാനം എന്നതില്‍ ഏര്‍പ്പടുക

* ഒഴിവ് സമയത്ത് കുട്ടികളോടൊപ്പം പട്ടം പറപ്പിക്കുക, പട്ടം ഉയരുംതോറും നിങ്ങളുടെ ആത്മവിശ്വാസം കൂടും..

* എല്ലാത്തിനും അതിന്ഠേതായ സമയമുണ്ട്, നിങ്ങളിലേക്ക് വന്നു ചേരേണ്ടത് തീര്‍ച്ചയായും നിങ്ങളിലേക്കെത്തും, നഷ്ടപ്പെട്ടതിനെ ഓര്‍ത്ത് ദുഖിക്കരുത്..

പിന്നെ ഒരു കാര്യം എപ്പോഴും ഓര്‍ക്കുക, നിങ്ങള്‍ ഭാഗ്യവാന്മാറാണ്, എല്ലാ സൌഭാഗ്യങ്ങള്‍ക്കും ദൈവത്തോട് നന്ദി പറയുക.