Breaking News

Trending right now:
Description
 
Dec 09, 2012

മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ കാലം ചെയ്‌തു

image മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മെത്രാപ്പൊലീത്ത മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ (88) കാലം ചെയ്‌തു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്ന അദ്ദേഹം തിരുവല്ല പുഷ്‌പഗിരി ആശുപത്രിയിലാണ്‌ അന്തരിച്ചത്‌. കോട്ടയം, ഇടുക്കി, അങ്കമാലി, വടക്കുകിഴക്കന്‍ അമേരിക്ക തുടങ്ങിയ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായിരുന്നു. പെരുമ്പാവൂര്‍ കിടങ്ങേത്ത്‌ തോമ്പ്ര കല്ലറയ്‌ക്കപ്പറമ്പില്‍ കുരുവിള-മറിയാമ്മ ദമ്പതികളുടെ മകനായി 1924 ഓഗസ്റ്റ്‌ 9 നായിരുന്നു ജനനം. 

1943 ല്‍ ശെമ്മാശപ്പട്ടവും 51 ല്‍ വൈദികപട്ടവും സ്വീകരിച്ചു. 1977 ല്‍ മാവേലിക്കരയില്‍ വെച്ച്‌ മേല്‍പട്ട സ്ഥാനത്തേക്ക്‌ തെരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ 1978 മെയ്‌ 15 ന്‌ പഴഞ്ഞി പള്ളിയില്‍ എപ്പിസ്‌കോപ്പയായി വാഴിച്ചു. 1982 വരെ അങ്കമാലി, കോട്ടയം ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പൊലീത്തയായി സേവനമനുഷ്‌ഠിച്ച അദ്ദേഹം 82 ല്‍ ഇടുക്കി ഭദ്രാസനം രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ മെത്രാപ്പൊലീത്തയായി.