Breaking News

Trending right now:
Description
 
Apr 13, 2015

സാനിയ ഒന്നാം നംപര്‍ താരം

image ഇന്ത്യന്‍ ടെന്നീസ്‌ താരം സാനിയ മിര്‍സ ലോക വനിതാ ഡബിള്‍സ്‌ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്‌. സ്വിസ്‌ താരം മാര്‍ട്ടിന ഹിന്‍ജിസുമൊത്ത്‌ ഡബ്ലിയുടിഎ ഫാമിലി സര്‍ക്കിള്‍ കിരീടം ചൂടിയതോടെയാണ്‌ സാനിയ ഒന്നാംറാങ്കിലെത്തുന്ന ആദ്യ ഇന്ത്യാക്കാരിയായത്‌. ലോക റാങ്കിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം സാനിയ സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ ടോപ്‌ സീഡുകളായ സാനിയ-ഹിംഗിസ്‌ സഖ്യം ഓസ്‌ട്രേലിയയുടെ കാസെ ഡെല്ലാക്വ- ക്രൊയേഷ്യയുടെ ഡാരിജ യുറാക്‌ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോര്‍: 6-0, 6-4. സാനിയ- ഹിംഗിസ്‌ സഖ്യത്തിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടനേട്ടമാണിത്‌. ഇരുവരും ഡബിള്‍സില്‍ ഒന്നിച്ചശേഷം പങ്കെടുത്ത മൂന്നു ചാമ്പ്യന്‍ഷിപ്പുകളിലും കിരീടം ചൂടി. ഇന്ത്യന്‍ വെല്‍സ്‌, മയാമി ഓപ്പണ്‍ എന്നിവയിലാണ ഇതിനുമുമ്പ്‌ ഇരുവരും വിജയിച്ചത്‌. 7965 വ്യക്തിഗത പോയിന്‌റുകളോടെ സാനിയ ഇറ്റലിയുടെ സാഹ ഏറാനിയെയും റോബര്‍ട്ട്‌ വിന്‍സിയേയും മറികടന്നു. സെമിയില്‍ എത്തിയതോടെ തന്നെ സാനിയ-ഹിന്‍ജിസ്‌ ജോടി ലോക ഒന്നാംനമ്പര്‍ സഖ്യമായിരുന്നു. രാജ്യത്തിനുവേണ്‌ടി ഗ്രാന്‍ഡ്‌സ്‌ലാം കിരീടം നേടിയ ഏക വനിത എന്ന റിക്കാര്‍ഡ്‌ നേരത്തേ സ്വന്തമാക്കിയിട്ടുള്ള സാനിയയുടെ 26-ാം ഡബ്ല്യുടിഎ കിരീടമാണിത്‌. ലിയാന്‍ഡര്‍ പെയ്‌സ്‌, മഹേഷ്‌ ഭൂപതി എന്നിവരാണ്‌ സാനിയയ്‌ക്കു മുമ്പ്‌ ടെന്നീസ്‌ ലോക റാങ്കിങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരങ്ങള്‍. പുതിയ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ സാനിയ പ്രതികരിച്ചു. കൂടുതല്‍ വിജയങ്ങള്‍ ഇന്ത്യക്കായി നേടുക എന്നതാണ്‌ തന്റെ സ്വപ്‌നമെന്നും അവര്‍ പറഞ്ഞു. സാനിയയുടെ പുതിയ നേട്ടത്തില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ അനുമോദിച്ചു.