Breaking News

Trending right now:
Description
 
Apr 12, 2015

എബിസിയുടെ അവതാരികയായി മലയാളിയെ നിയമിച്ചു

image പ്രമുഖ അമേരിക്കന്‍ വാര്‍ത്താ ചാനലായ എബിസിയില്‍ അവതാരകയായി ആലപ്പുഴ സ്വദേശിയായ റീന നൈനാനെ നിയമിച്ചു. കഴിഞ്ഞദിവസമാണ്‌ എബിസി ന്യൂസ്‌ പ്രസിഡന്റ്‌ ജെയിംസ്‌ ഗോള്‍ഡ്‌ സ്റ്റെയ്‌ന്‍ നിയമനം നല്‍കിയത്‌. എബിസിയുടെ അമേരിക്ക ദിസ്‌ മോണിംഗ്‌, വേള്‍ഡ്‌ ന്യൂസ്‌ നൗ എന്നീ പരിപാടികളില്‍ സഹ അവതാരകയായി റീന നൈനാന്‍ ഇനി എത്തും. 2012 മുതല്‍ എബിസിയുടെ റിപ്പോര്‍ട്ടറാണു റീന. മലയാളം നന്നായി സംസാരിക്കുന്ന റീന അറബിയും ഹീബ്രുവും മനോഹരമായി കൈകാര്യം ചെയ്യും. ഭര്‍ത്താവ്‌ കെവിനും മക്കളായ കെയ്‌റ്റ്‌, ജാക്ക്‌ എന്നിവര്‍ക്കുമൊപ്പം ന്യൂയോര്‍ക്കിലെ ഗ്രീന്‍വിച്ചിലാണ്‌ താമസം. മാവേലിക്കര പുതിയകാവ്‌ കുറ്റിശേരിമലയില്‍ മാത്യു നൈനാന്റ മകളാണ്‌.